13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*രാഷ്ട്രപതിക്ക് ഇന്ന് 3 ചടങ്ങുകൾ കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, ഗുരുദേവ സമാധി ശതാബ്ദി ആചരണ ഉത്ഘാടനം, സെൻ്റ് തോമസ് കോളേജ് ജൂബിലി സമാപന ചടങ്ങ്*

രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ പ്രതിമ ഇന്നു 10.30 നു രാഷ്ട്രപതി ദ്രൗപദി മുർമു അനാവരണം ചെയ്യും. 

ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. 
ഇവിടെ രാഷ്ട്രപതി പ്രസംഗിക്കുന്നില്ല.

വിമാനത്താവളത്തിൽ നിന്നു ഹെലികോപ്റ്ററിൽ ഉച്ചയ്ക്കു 12.40ന് രാഷ്ട്രപതി വർക്കല ബീച്ച് ഹെലിപാഡിൽ എത്തും. തുടർന്നു കാറിൽ 12.50നു ശിവഗിരി മഹാസമാധിയിലെത്തും. പുഷ്പാർച്ചനയ്ക്കും പ്രാർഥനയ്ക്കും ശേഷം,ശ്രീനാരായണ ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിന്റെ 3 വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ തീർഥാടന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. ഭക്ഷണവും വിശ്രമവും കഴിഞ്ഞു 3 മണിയോടെ ശിവഗിരിയിൽനിന്നു മടങ്ങും.

3.50നു പാലാ സെൻ്റ് തോമസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി 4.15നു കോളജിൻ്റെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. 5.10നു ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20നു കുമരകം താജ് റിസോർട്ടിലെത്തി അവിടെ താമസിക്കും.

നാളെ രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. 11.35നു കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി, കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10 നു ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി, 4.15നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങും.

Related Stories

latest news


Most Popular