13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പബ്ജിയില്‍ അടിയറവു പറയുന്ന ജീവിതങ്ങള്‍.......

സുരഭി എസ്സ് നായര്‍

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങി ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമാണ് പബ്ജി. എന്നിലിന്ന് യുവാക്കളുടെ ഹരവും മൊബൈല്‍ ഗെയിമുകളിലെ പ്രമുഖനുമായിരിക്കുകയാണ്.  ഈ ഗെയിം കളിക്കുന്ന പലരുമിന്ന് അഡിക്റ്റഡാണ് എന്നതാണ്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച്‌ യുവാക്കളിന്ന് പബ്ജിക്കു പുറകേയാണ്. ഇതിനായി പലരും പണവും മുടക്കുന്നുണ്ട്. എന്റെ അറിവില്‍ ധാരാളം ആളുകള്‍ ഇതിന് അഡിക്ട് ആയവരുണ്ട്. പലരും അലാറം വെച്ച് രാത്രി കാലങ്ങളില്‍ പോലും ഉറക്കം കളഞ്ഞ് ഗെയിം കളിക്കുന്നു. പ്ജിയില്‍ അഡിക്റ്റ് ആയതിന്റെ ഏറ്റവും നല്ലൊരുദാഹരണമാണ് ഈ വീഡിയോയില്‍ കാണുന്നത്.



പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കും

 പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു കണ്ടതോടെ ഇന്ത്യയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥികളെ പബ്ജി കളിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഹോസ്റ്റലിലും മറ്റും ഗെയിം കളിക്കാതിരിക്കാനുള്ള മുന്‍ കരുതലും കോളേജ് സ്വീകരിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ചെന്നൈയിലെ വി.ഐ.റ്റി കോളേജ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ തന്നെ പുറത്തിറക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളിലെ ഗെയിമിങ് അഡിക്ഷന്‍ കണക്കിലെടുത്ത് ഹോസ്റ്റലില്‍ പബ്ജിക്ക് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നത് നരോധിക്കാനുള്ള മറ്റൊരു കാര്യമാണ്. വിഡിയോ/മൊബൈല്‍ ഗെയിമുകള്ഡ നിരന്തരമായി കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.


നിരന്തരമായി മൊബൈല്‍ ഗെയിം കളിക്കുന്നത് കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 55 ശതമാനം കാഷ്വല്‍ ഗെയിമേഴ്സും 64 ശതമാനം ഹെവി ഗെയിമേഴ്സും 24 വയസില്‍ താഴെയുള്ളവരാണെന്നതാണ് മറ്റൊരു വസ്തുക. അതുകൊണ്ടുതന്നെ അഡിക്ഷനും കൂടും. കാഴ്ചയ്ക്ക് പ്രശ്നമുള്ളതുപോലെ മൈഗ്രേന്‍, നിരന്തരമായുള്ള തലവേദന എന്നിവ ഇത്തരം ഗെയിം കളിക്കുന്നവര്‍ക്ക് വന്നു ചേരാം.

നിരന്തരമായി വിഡിയോ/മൊബൈല്‍ ഗെയിം കളിക്കുന്നത് സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ് ബാധിക്കാനിടയാക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠനങ്ങല്‍ തെളിയിക്കുന്നു. യുവാക്കളില്‍ ഈ രോഗം അതിവേഗം പിടിപെടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മണക്കൂറുകളോളം ഒരേ ഇരിപ്പില്‍ ഗെയിം കളിക്കുന്നതാണ് രോഗം പിടിപെടാനുള്ള മുഖ്യ കാരണം.

അഡിക്റ്റീവ് ഗെയിം കളിയെന്നത് നാം വിചാരിക്കുന്നതിനേക്കാളും ഗൗരവതരമാണ്. പലരും കൃത്യമായ ഉറക്കം പോലും ഗെയിം കളിക്കായി മാറ്റിവെയ്ക്കുന്നു. മുറിയിലെ ലൈറ്റെല്ലാം ഓഫാക്കിയ രാത്രിയിരുന്ന് മൊബൈല്‍ വെട്ടത്തില്‍ മണിക്കൂറുകളോളം ഗെയിം കളിക്കും. ഇത് ഫേറ്റിങ് രോഗത്തെ ക്ഷണിച്ചു വരുത്തും.



ഡിപ്രഷന്‍, ഇന്‍സൊമാനിയ, സബ്സ്റ്റന്‍സ് അബ്യൂസ് അടക്കമുള്ള രോഗങ്ങളാണ് ഇത്തരം ഗെയിം അഡിക്റ്റുകളെ കാത്തിരിക്കുന്ന മറ്റു രോഗങ്ങള്‍. കൂടുതല്‍ സമയമിരുന്നു കളിക്കാനും മറ്റുമായി ഡ്രഗ്സ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു.

പബ്ജി വരുന്നതിനു മുന്നേ ക്ലാഷ് ഓഫ് ക്ലാന്‍സും, ബ്ലൂവെയിലും ചെറുപ്പക്കാരെ വളരെയധികം സ്വാധീനിച്ചിരുന്നു. ബ്ലൂവെയിലിലൂടെ ധാരാളം ജിവിതങ്ങളാണ് പൊലിഞ്ഞതും. ഇന്ത്യയില്‍ കുറച്ച് കാലങ്ങളായി വിവിധ തരത്തിലുള്ള കടന്നു കയറ്റം ഏറിവരികയാണ്. പല രാജ്യങ്ങളിലും ഇത്തരം ഗെയിമുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചെറുപ്പക്കാര്‍ തീര്‍ത്തും ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെട്ടു പോകുകയാണ്.

Related Stories

latest news


Most Popular