13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

2019 ബജറ്റ് ജനപ്രിയ ബജറ്റോ? പ്രളയാന്തര കേരളത്തിന് ഊന്നല്‍ നല്‍കിയെന്ന പ്രസ്താവന തികച്ചും വെള്ളത്തില്‍ വരച്ച വരപോലെ? ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് നവോത്ഥാനത്തിനോ? പ്രശംസയോടൊപ്പം വിമര്‍ശനവും ഏറ്റുവാങ്ങി 10മത് ബജറ്റ്

സുരഭി എസ്സ് നായര്‍

പത്താമത് ബജറ്റ് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിനു മുന്നോടിയായുള്ള അവലോകനങ്ങളില്‍ പ്രളയാനന്തര കേരളത്തിന് മുന്‍ തൂക്കം കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് വ്യക്തമാക്കിയിരുന്നു. നവകേരള നിര്‍മ്മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടാണെന്നും അറിയിച്ചിരുന്നു. കേരളത്തിനായി  25 പദ്ധതികളാണ് കൊണ്ടുവന്നിരിക്കുന്നത്. ആകെ ബഡ്ജറ്റ് ചിലവ് 1.42 ലക്ഷം കോടി രൂപയാണ്. ഇതില്‍ പ്രളായാനന്തര കേരളത്തിനായി വിവിധ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടനാടിന്റെ രണ്ടാംഘട്ട പാക്കേജിന് 1000 കോടി രൂപ അനുവദിച്ചു.

കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കും. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും സ്ഥാപിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 2500 കോടി. നാളികേരളത്തിന്റെ വില ഓണ്‍ലൈനില്‍ ലഭ്യമാകും. കുരുമുളക് കൃഷിയ്ക്ക് 10 കോടി. കുട്ടനാട്ടിലെ മത്സ്യകൃഷിക്ക് 5 കോടി.  തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ റെയില്‍. 2022 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 20 കോടി. 20 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കും. എല്ലാ വീട്ടിലും എല്‍ഇടി ബള്‍ബുകള്‍.

ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം. കുടുംബശ്രീക്ക് ആകെ ബജറ്റ് ചിലവ് ആയിരം കോടി മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്കും മെച്ചമായ അവസരങ്ങളും സൗകര്യമില്ലെന്നും ധനമന്ത്രി. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കും. കുടുംബസ്ത്രീകള്‍ക്ക് ആയിരം കോടി രൂപയുടെ ബജറ്റ്. കുടുംബശ്രീയില്‍ കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് അവസരം.  കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റണം, ഈ വെല്ലുവിളി ഒറ്റക്കെട്ടായി ഏറ്റെടുക്കണം. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി. റൈസ് പാര്‍ക്കുകള്‍ക്ക് 250 കോടി.എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 20 കോടി. തിരുവിതാം ദേവസ്വം ബോര്‍ഡിന് 100 കോടി. ശബരിമലയ്ക്ക് 739 കോടി. കുട്ടനാട്ടിലെ കുടിവെള്ള പദ്ധതികള്‍ക്ക് 250 കോടി. മരം വെച്ച് പിടിപ്പിക്കാന്‍ ബാങ്ക് വായ്പ നല്‍കും. മരം വെട്ടിയതിനു ശേഷം വായ്പ തിരിച്ചടച്ചാല്‍ മതി. നാളികേര മേഖലയ്ക്ക് 170 കോടി. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 50 കോടി. ലോക കേരള സഭയ്ക്ക് 5 കോടി. പൊതുവിദ്യാഭ്യാസത്തില്‍ രണ്ടര ലക്ഷം കുട്ടികള്‍ പുതുതായി ചേര്‍ന്നു. പൊതു വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിച്ച് ചാട്ടം.

മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും. വിദേശത്തു മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും. ബഡ്ജറ്റിലെ പതിനെട്ടാം പദ്ധതിയാണ്. പ്രവാസികള്‍ക്കും ഇത്തവണ ബജറ്റ് പ്രധാന്യം നല്‍കുന്നു. പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കും. 81 കോടി വകയിരുത്ത.

ശബരിമലയ്ക്ക് തിരുപ്പതി മാതൃക , മാസ്റ്റര്‍ പ്ലാനിംഗിന് 25 കോടി
ശബരിമലയുടെ മാസ്റ്റര്‍ പ്ലാനിംങ്ങിനായി 25 കോടി രൂപ നീക്കി വച്ചിരിക്കുന്നു. തിരുപ്പതി മാതൃകയിലേയ്ക്ക് ശബരിമലയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതികള്‍ നടപ്പാക്കും. ശബരിമല റോഡുകള്‍ക്ക് 250 കോടി. ശബരിമല എയര്‍പ്പോര്‍ട്ട് നടപ്പിലാക്കും. ശബരിമലയിലെ വരുമാനം കുറഞ്ഞെന്നുള്ള വ്യാജപ്രചരണങ്ങള്‍ നടത്തി ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 11,867 കോടി. സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി. കുട്ടനാടില്‍ 16 കോടിയുടെ താറാവ് ഫാം. തീരദേശ വികസനത്തിന് 1000 കോടി. തീരദേശ ആശുപത്രികള്‍ നവീകരിക്കും. വികസനവും ചെലവും വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനം. ഈ വര്‍ഷത്തെ ബജറ്റില്‍ 13.38 കോടിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. റവന്യു റിക്കവറി നടപടികള്‍ ഊര്‍ജിതമാക്കും. സ്ത്രീ ശാക്തീകരണത്തിന് 1420 കോടി. സുഗന്ധവിളകള്‍ക്ക് 10 കോടി. കാഷ്യൂ ബോര്‍ഡിന് 30 കോടി. ടൂറിസം മേഖലയ്ക്ക് 270 കോടി. പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായ നിധി. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി. ഇലക്ട്രിക് ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി.  

രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ്. കുടിയമ്മാരുടെ വയറ്റത്തടിച്ച് ബജറ്റാണിത്. ബജറ്റില്‍ വില കൂടുന്നവ
ചെറുകിട ഉല്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തില്ല. സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും 0.25% സെസ്. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. സിനിമാ ടിക്കറ്റിന് 10% വിനോദ നികുതി കൂട്ടി. മദ്യത്തിന് 2% നികുതി കൂടും. എല്ലാ മദ്യത്തിനും വില കൂടും. ബിയര്‍, വൈന്‍ നികുതി 2% വര്‍ദ്ധിക്കും. 130 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സിഗരറ്റിനും ഒരു ശതമാനം വില കൂടും. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും. സിമറ്റിന് വില കൂടും. സിനിമാ ടിക്കറ്റിന് വിനോദ നികുതി പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു. ഇലക്ട്രിക് ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിക്കും. ഹോട്ടല്‍ മുറികളുടെ നിരക്ക് ഉയരും. ശീതള പാനീയങ്ങള്‍ക്ക് വില കൂടും. പെയിന്റിന് വില കൂടും. ബൈക്കുകള്‍ക്ക് വില കൂടും. വെണ്ണ, നെയ്യ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്ക് വില വര്‍ദ്ധിക്കും.നോട്ട് ബുക്ക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, കാര്‍, എസി, ഫ്രിഡ്ജ്, ഗ്രാനൈറ്റ്, കംപ്യൂട്ടര്‍, സോപ്പ്, പവര്‍ ബാങ്ക് എന്നിവയ്ക്ക് വില കൂടും. 3000 ചതുരശ്ര അടിക്കുമുകളിലുളള വീടുകള്‍ക്ക് അധിക നികുതി.

എന്നിവയ്ക്ക് പുറമേ നവോത്ഥാനത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം നിര്‍മ്മിക്കും. എല്ലാ ജില്ലയിലും നവോത്ഥാന സ്മാരകം പണികഴിപ്പിക്കും. വനിതാമതില്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഇത്തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. കേരളജനത കാത്തി2രുന്ന തരത്തിലല്ല ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനോ ഭൂമി വാങ്ങുവാനോ മറ്റ് നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഉള്ള തരത്തിലുള്ള തീരുമാനങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്തിന് അധികം പറയുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പേരു വിവരം പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കിഫ്ബി പദ്ധതിയെക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചെങ്കിലും വരുമാനത്തെക്കുറിച്ചോ ചിലവിനേ കുറിച്ചോ എവിടെയും വ്യക്തമാക്കിയില്ല. പുനര്‍നിര്‍മ്മാണ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിമന്റിന്റെ വില വര്‍ദ്ധനവ് സാധാരണക്കാരെ വളരെയധികം ബാധിക്കുന്നു. അതിലുപരി വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സാധാരണക്കാരെയാണ്. നിലവില്‍ ഇടുക്കി ജില്ലടെ ആരോപിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതിനെതിരെ നാളെ കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ സാധാരണക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള ഒരു പാഴായ ബജറ്റ് ആണെന്നു തന്നെ വിശേഷിപ്പിക്കാം.





Related Stories

latest news


Most Popular