13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മഹാകവി എസ്. രമേശ് നായർ സ്മൃതി:തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന 'രമ്യസന്ധ്യ' ജൂൺ 19ന്.

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തപസ്യയുടെ മുൻ സംസ്ഥാന അധ്യക്ഷൻ മഹാകവി എസ്. രമേശ് നായർ സ്മൃതി ദിനത്തിൽ 'രമ്യസന്ധ്യ' എന്ന പേരിൽ അനുസ്മരണവും പുസ്തക പ്രകാശനവും വ്യാഴാഴ്ച വൈകിട്ട് 5:30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.

വെണ്ണല മോഹൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തപസ്യ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പ്രൊഫ. പി. ജി. ഹരിദാസ് അനുസ്മരണഭാഷണം നടത്തും. എസ്. രമേശൻ നായർ രചിച്ച "സനാതന സംസ്കൃതിയുടെ സർഗസഞ്ചാരങ്ങൾ" എന്ന പുസ്തകം പ്രശസ്ത സിനിമാ സംവിധായകൻ വിനയൻ പ്രകാശനം ചെയ്യും. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ ജി. അമൃതരാജ് പുസ്‌തകാവലോകനം നടത്തും.

ചടങ്ങിൽ രമേശൻ നായരുടെ സഹധർമ്മിണി പി. രമ ഉൾപ്പെടെ പ്രശസ്ത സാഹിത്യ പ്രവർത്തകരും, എഴുത്തുകാരും, കലാകാരന്മാരും പങ്കെടുക്കും. ആർ എൽ വി ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന രമേശൻ നായർ രചിച്ച കവിതകളും ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കി "രമ്യഗീതങ്ങൾ" എന്ന പരിപാടിയും നടക്കും.





Related Stories

latest news


Most Popular