13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി അപകടം: ശാസ്ത്രീയമായ ഡ്രൈവിംഗ് പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാം*

ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി അപകടമുണ്ടാവുന്നത് അടുത്തകാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം വാഗമണില്‍ ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി അമ്മയുടെ കൈയിലിരുന്ന നാലു വയസ്സുകാരൻ മരിച്ചതിന് കാരണവും ഡ്രൈവർക്കുണ്ടായ ഇതുപോലുള്ള അശ്രദ്ധയായിരുന്നു. ശാസ്ത്രീയമായ ഡ്രൈവിങ്ങിന് പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാവുമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.


ബ്രേക്ക് ചവിട്ടുമ്പോൾ....


ബ്രേക്ക് ചവിട്ടാൻ ഉപയോഗിക്കുന്ന വലതു കാല്‍പ്പാദത്തിലെ ഉപ്പൂറ്റി വരേണ്ട സ്ഥാനം എപ്പോഴും ബ്രേക്ക് പെഡലിന്റെ താഴെ ഭാഗത്തായിരിക്കണം.


ആക്സിലറേഷൻ കൊടുക്കേണ്ട സമയത്ത് മാത്രം ഉപ്പൂറ്റിയുടെ സ്ഥാനം മാറാതെ വിരലുകള്‍ കറക്കി ആക്സിലറേറ്റർ നല്‍കണം.


വലതുകാല്‍ മുഴുവനായി എടുത്തുമാറ്റി ചവിട്ടാൻ ശ്രമിക്കുന്ന ഡ്രൈവർമാർ തിടുക്കത്തില്‍ ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ ചവിട്ടാൻ സാധ്യതയുണ്ട്.


ഓട്ടോമാറ്റിക് ഗിയർ കാറുകള്‍ ഓടിക്കുന്നവർ വലതുകാല്‍ മൊത്തത്തില്‍ എടുത്തു മാറ്റേണ്ടി വരുന്ന ശീലം കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രീതിയില്‍ കാല്‍ മുഴുവനായി എടുത്തുമാറ്റി ചെയ്യേണ്ടി വരുമ്പോൾ സെക്കൻഡുകള്‍ മാത്രമാണെങ്കിലും സമയനഷ്ടവും ഉണ്ടാകുന്നുണ്ട്. ഡ്രൈവിങ്ങില്‍ ഇവ പോലും മണിക്കൂറുകളുടെ വിലയുള്ളതാണ്.


ഡ്രൈവിങ് സീറ്റിന് സമീപം ഊരിവെയ്ക്കുന്ന ചെരുപ്പ്, വാഹനങ്ങളുടെ ഡോറില്‍ വെയ്ക്കുന്ന കുപ്പികള്‍ എന്നിവയും ആക്സിലറേറ്ററിലും ബ്രേക്കിലും എത്തി കുടുങ്ങി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സാധനങ്ങള്‍ അശ്രദ്ധമായി സൂക്ഷിക്കുന്ന ശീലങ്ങളും ഒഴിവാക്കണം.


Related Stories

latest news


Most Popular