13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

തൃശ്ശിവപേരൂർ നടനോത്സവത്തിൽ ജോൺഫി സാറക്കുട്ടി ജോസഫ് നടന കലാത്മീക പുരസ്‌കാരത്തിന് അർഹനായി

2025 മെയ്‌ 12-ാം തീയതി തൃശ്ശൂർ റീജിയണൽ തീയറ്ററിൽ ആത്മ സംഘടിപ്പിച്ച തൃശ്ശിവപേരൂർ നടനോത്സവത്തിൽ ജോൺഫി സാറക്കുട്ടി ജോസഫ് നടന കലാത്മീക പുരസ്‌കാരത്തിന് അർഹനായി. നിരവതി മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് ജോൺഫി മാഷിൻ്റെ കലാതരംഗിണി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയത്തിൽ നിന്ന് പങ്കെടുത്ത ടീമിന് പുരസ്‌കാരം ലഭിച്ചത്.

കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ നൃത്തപരിപാടികൾ നടത്തിവരുന്ന ഈ പ്രതിഭ ഒരുപാട് പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്. 2017ൽ സിംഹപുരി നടന പുരസ്‌കാരം, കേരള സംസ്ഥാന പുരസ്‌കാരം, 2018ൽ സൂത്രനാട്യ പ്രശംസ പുരസ്‌കാരം, 2019ൽ വരദം നൃത്തോത്സവത്തിൽ നാട്യവിപഞ്ചി പുരസ്‌കാരം എന്നിവ ലഭിച്ചു. 2020ൽ നാദം ഫെസ്റ്റിവലിൽ നാട്യരത്‌ന പുരസ്‌കാരം, 2022ൽ അബുദാബിയിൽ വച്ച് നടന്ന NRI ഫെസ്റ്റിവലിൽ ബെസ്റ്റ് പെർഫോർമർ അവാർഡ് എന്നിവക്കും അർഹനായി. 

ചെന്നൈ കലൈകാവിരി കോളേജിൽനിന്നും ശ്രീ. മദൻകുമാറിൻ്റെ കീഴിൽ ഭരതനാട്യത്തിൽ BA, Diploma ഡിഗ്രികൾക്ക് അർഹനായിട്ടുണ്ട്. ബാംഗ്ലൂർ അലൈയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ശ്രീ. വസന്ത്കിരൺ, ശ്രീമതി മാല്യത ആനന്ദ്, ശ്രീമതി അശ്വിനി നമ്പ്യാർ എന്നിവരുടെ കീഴിൽ കുച്ചുപ്പുടി നൃത്തത്തിൽ Diploma, MA പൂർത്തിയാക്കി. ശ്രീമതി അക്ഷര ബിജീഷിൻ്റെ കീഴിൽ മോഹിനിയാട്ടവും ശ്രീമതി ഗുരു ഗീതാ പദ്‌മകുമാറിൻ്റെ ശിക്ഷണത്തിൽ വർഷങ്ങളോളമായി കുച്ചുപ്പുടി നൃത്തപഠനവും നടത്തിവരുന്നു.

Related Stories

latest news


Most Popular