13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ജ്വല്ലറി ഉടമക്ക് തീപ്പൊള്ളലേറ്റ സംഭവം; പ്രതി പോലീസിന് കീഴടങ്ങി

പാലാ രാമപുരത്ത് ജ്വല്ലറി  ഉടമക്ക്  തീപ്പൊള്ളലേറ്റ സംഭവം വഴിതിരിവിൽ.  ജ്വലറി ഉടമയ്ക്ക് തീപ്പൊള്ളൽ ഏറ്റ സംഭവം കൊലപാതക ശ്രമം.  പ്രതി പോലീസിന് കീഴടങ്ങി.  

കൊലപാതക ശ്രമത്തിൻ്റെ ഭാഗമായാണ് ഇയ്യാൾക്ക് പൊള്ളലേറ്റത്. പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുവാനായിരുന്നു ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം  പ്രവർത്തിക്കുന്ന കണ്ണനാട്ട്  ജ്വല്ലറി ഉടമ അശോകനെ(55) യാണ് ഇളംതിരുത്തിയിൽ ഹരി(59) എന്ന ആൾ ജ്വല്ലെറിയിലെത്തി കൊല്ലുവാൻ ശ്രമിച്ചത്. 

ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് തീയിടാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു. അശോകനെ ചേർപ്പുങ്കൽ മാർസ്ളിവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തീയിട്ട ഉടനെ ഹരി ഓടി രക്ഷപെട്ട് ഒരു മണിക്കൂറിന് ശേഷം രാമപുരം  പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇയ്യാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Stories

latest news


Most Popular