13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*അങ്കണവാടിയില്‍ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു*

അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച്‌ കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കുട്ടി കടിയേല്‍ക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാർട്ട് അങ്കണവാടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് അണലിപ്പാമ്പ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാർ പാമ്പിനെ തട്ടിയകറ്റി കുട്ടിയെ രക്ഷപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ആറു കുട്ടികളാണിവിടെ ഉള്ളത്.

കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തി. പാമ്പു കടിയേറ്റിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അങ്കണവാടി കെട്ടിടത്തിനു സമീപത്തെ പഴയ സർക്കാർ ക്വാർട്ടേഴ്‌സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പു കളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.

Related Stories

latest news


Most Popular