13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

അബ്ദു റഹീമിൻ്റെ മോചനം; നടപടി ആരംഭിച്ച് ഇന്ത്യൻ എംബസി

റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു .

കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി അറബി കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു . ഇതോടെ മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നൽകിയതായി എംബസി അറിയിച്ചു .

ഈദ് അവധി കഴിഞ്ഞ് സൗദിയിൽ കോടതി തുറന്ന ശേഷമായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുക. ഏപ്രിൽ 16ന് മുമ്പ് മോചനദ്രവ്യം നൽകിയാൽ അബ്ദു റഹീമിനെ വിട്ടയയ്ക്കാമെന്ന് കാണിച്ച് യുവാവിൻ്റെ കുടുംബം നൽകിയ കത്ത് അഭിഭാഷകൻ മുഖേന കോടതിയിൽ നൽകും. ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിൻ്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും.

മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യൻ എംബസി തുക യുവാവിൻ്റെ കുടുംബത്തിന് കൈമാറും. ഇതോടെ കാലതാമസമില്ലാതെ മോചനം യാഥാർഥ്യമാകുമെന്നാണ് പ്രതിഷിക്കുന്നത് .

സാധാരണ ഗതിയിൽ ഈ നടപടി ക്രമങ്ങൾക്ക് ഒരു മാസത്തെ കാലതാമസം ഉണ്ടാകും. എന്നാൽ അഭിഭാഷകൻ മുഖേന കോടതി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദിലെ മലയാളി കൂട്ടായ്മ നടപടികൾ തുടങ്ങിയിട്ടുണ്ട്.

Related Stories

latest news


Most Popular