13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

തിരുവള്ളൂരിൽ 10 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ 10 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തിരുവള്ളൂർ ഗുമ്മിഡിപൂണ്ടിയിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലാം ക്ലാസ് വിദ്യാർത്ഥിനി റോഡിലൂടെ നടക്കുമ്പോൾ ഒരു യുവാവ് പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. അടുത്തെത്തിയപ്പോൾ പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അവശയായ പെൺകുട്ടി വീട്ടിലെത്തി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ വിവരമറിയിച്ചു.

കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഇപ്പോൾ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ തുടരുകയാണ് കുട്ടി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. 20 വയസ്സിന് മുകളിലുള്ള ആളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചു.

Related Stories

latest news


Most Popular