13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും ധനികനായ നടൻ

ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്.

തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന അദ്ദേഹം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയനുസരിച്ച് 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ) ഷാരൂഖ് ഖാന്റെ ആസ്തി. ഈ നേട്ടത്തോടെ അന്താരാഷ്ട്ര സംഗീത ഇതിഹാസങ്ങളായ ജെയ്-സി (2.8 ബില്യൺ ഡോളർ), ടെയ്‌ലർ സ്വിഫ്റ്റ് (1.6 ബില്യൺ ഡോളർ), റിയാന (1.5 ബില്യൺ ഡോളർ) എന്നിവർക്കൊപ്പം അദ്ദേഹം പട്ടികയിൽ ഇടംപിടിച്ചു

രൺബീർ കപൂർ നായകനാവുന്ന 'രാമായണ' സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയും ഇതേപട്ടികയിലിടം പിടിച്ചിട്ടുണ്ട്. ഒരു ബില്യൺ ഡോളർ (9,204 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 9.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായി തുടരുന്നു. ആഗോളതലത്തിൽ അദ്ദേഹം 17-ാം സ്ഥാനത്താണ്.സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തുവരാനുള്ള ഷാരൂഖ് ചിത്രം. പഠാൻ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി അഭിനയിക്കുന്ന സിനിമകൂടിയാണ് കിംഗ്. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ വില്ലൻവേഷത്തിൽ എത്തുന്നത്. ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.

Related Stories

latest news


Most Popular