13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സുനിതയ്ക്ക് ബെംഗളൂരുവിൽ ദാരുണാന്ത്യം*

തൃശൂർ: ബെംഗളൂരുവിൽ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തെ ഞെട്ടിച്ച വൻ വെളിപ്പെടുത്തൽ നടത്തിയ യുവതി. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിൻ, ജയിലിലെ വിഐപി തടവുകാരിയെന്ന് വെളിപ്പെടുത്തൽ നടത്തിയ സുനിതയാണ് മരിച്ചത്. ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തോടായിരുന്നു പ്രതികരണം. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന 
ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേദിവസം ബെംഗളൂരുവിൽ വെച്ചാണ് സുനിത ക്രൂര മർദനത്തിന് ഇരയായത്. വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ഇന്നലെയായിരുന്നു മരണം.

കഴിഞ്ഞ വർഷം 2025 ഫെബ്രുവരി ഏഴിനാണ് സുനിത വൻ വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച (64 ആഴ്ചയും 2 ദിവസത്തിനും ശേഷം) ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൂര മർദനത്തിന് സുനിത ഇരയായത്. ശരീരമാസകലം പരിക്കേറ്റ അവർ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്കായാണ് സുനിതയും മറ്റ് രണ്ട് സ്ത്രീകളും ഇവിടെയെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സുനിത. ഷെൽട്ടർ ഹോം ഉടമയായ മലയാളി ദീപക് കൃഷ്‌ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് കണ്ടെത്തൽ. സുനിതയെ താൻ മർദിച്ചുവെന്ന് സമ്മതിക്കുന്ന ദീപകിൻ്റേതെന്ന് കരുതുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

വാടാനപ്പള്ളി സ്വദേശിയായ സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഇവിടെ ഷെറിനൊപ്പമായിരുന്നു സുനിതയും ഉണ്ടായിരുന്നത്. ജയിലിൽ മറ്റ് തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നാണ് സുനിത 2025 ൽ ആരോപിച്ചത്. ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചു, ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചു, 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു, എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിച്ചു. ജയിൽ ഡിഐജിയായിരുന്ന പ്രദീപിനും ഷെറിനുമായി ബന്ധമുണ്ട്. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി നേരിട്ടുവെന്നും അവർ ആരോപിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൽ കെബി ഗണേഷ് കുമാർ മന്ത്രിയായ ശേഷമാണ് ഷെറിൻ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയത്. എന്നാൽ ശിക്ഷാ ഇളവ് നേടുന്നതിന് ആറ് മാസം മുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് വിദേശ തടവുകാരിയ ഷെറിൻ ആക്രമിച്ചിരുന്നുവെന്നും ഈ സംഭവത്തിലും ഷെറിന് അനുകൂലമായാണ് ജയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതെന്നും സുനിത ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

latest news


Most Popular