കണ്ണൂർ ഏച്ചൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനാണ് (29) വീട്ടില്‍ തൂങ്ങിമരിച്ചത്. ജമ്മു കാശ്മീരില്‍ എസ് എസ് ബി ബോർഡർ പൊലീസായി ജോലി ചെയ്തു വരികയായിരുന്നു.
ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് ഒരുങ്ങിയ വരൻ്റെ വീട്ടില്‍ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂർ ഗ്രാമത്തെ നടുക്കിയിട്ടുണ്ട്.










































































