13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണി, കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്തു*

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നെന്ന് ശബ്ദസന്ദേശം. മരിക്കുന്നതിന് തൊട്ടുമുൻപ് കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മകനയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. അയൽവാസിയിൽ നിന്ന് വാങ്ങിയ പതിനയ്യായിരം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇക്കഴിഞ്ഞ ഏപ്രിൽ ആറാം തീയതിയാണ് കുറ്റിക്കാട്ടൂർ സ്വദേശിയും പട്ടികജാതി വിഭാഗക്കാരനുമായ കൃഷ്ണൻ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചത്. പ്രദേശവാസിയായ ഷൈജുവിൽ നിന്നും ഒരു വർഷം മുൻപ് പതിനയ്യായിരം രൂപ കൃഷ്ണൻ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകിയിട്ടും പലിശയും കൂട്ടുപലിശയും ചേർത്ത് വൻ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മരിക്കുന്നതിന് തൊട്ടുമുൻപ് മകനയച്ച കൃഷ്ണന്റെ ശബ്ദ സന്ദേശം.

ക്രൈംബ്രാഞ്ച് സംഘമെന്ന വ്യാജേന രണ്ട് പേർ കൃഷ്ണനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന് കുടുംബവുംആരോപിച്ചു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നാണ് ആരോപണം.  സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്. കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ കൃഷ്ണന്റെ ഫോണ്‍ രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.

Related Stories

latest news


Most Popular