13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മൂന്ന് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ

കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിലാണ് മാതൃദിനത്തിൽ നൊമ്പരമായ സംഭവം  നടന്നത്​.

സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി കെ.കെ (80) യാണ് മരിച്ചത്.

ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള  പ്രവീണാണ് (40) മൃതദേഹത്തിന് കാവലിരുന്നത്.

ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും, ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികളും, വാർഡ് മെമ്പറും, പോലീസ് സഹായത്തോടെ പിൻവാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖം മൂലം അമ്മ കിടപ്പിലാണ് എന്നുള്ള മറുപടി മാത്രമാണ് ഏതാനും ദിവസങ്ങളായി പ്രവീണിൽ നിന്നും അയൽവാസികൾക്ക് ലഭിച്ചിരുന്നത്. 

ഇവർക്ക് ബന്ധുക്കളുമായോ അയൽവാസികളുമായോ സഹകരണം ഉണ്ടാകാതിരുന്നതും മരണ വിവരം പുറത്തിറിയുന്നത് വൈകുവാൻ കാരണമായി.

പ്രവീണിനെ നിർബ്ബന്ധപൂർവ്വം വീട്ടിൽ നിന്നും മാറ്റിയ ശേഷമാണ് ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നത്.

ഭാനുമതിയുടെ ഭർത്താവ് ഭാസ്‌ക്കരൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇരുവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.

അമ്മയുടെ അസുഖം പ്രവീണിനെ ഏറെ സങ്കടത്തിലാക്കിയിരുന്നതായും, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാൽ അമ്മ മരിച്ചത് പ്രവീൺ തിരിച്ചറിഞ്ഞിരുന്നോ എന്നത് വ്യക്തമല്ലെന്നും പോലീസും അയൽവാസികളും പറയുന്നു.

Related Stories

latest news


Most Popular