13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പയ്യന്നൂരിലെ കൂട്ടമരണം; കലാധരന്റെ ഭാര്യ കള്ളക്കേസ് നല്‍കി നിരന്തരമായി പീഡിപ്പിച്ചു, ആരോപണവുമായി കുടുംബം*

കലാധരന്റെ ഭാര്യ കള്ളക്കേസ് നല്‍കി നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വടക്കുമ്പാടം സ്വദേശി കലാധരനും അമ്മ ഉഷയും കലാധരന്റെ രണ്ടു മക്കളുമാണ് മരിച്ചത്.


ഇന്നലെ രാത്രിയോടെയാണ് രാമന്തളി സെന്‍ട്രല്‍ കൊവ്വപ്പുറത്തെ വീട്ടിനകത്ത് നാലു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണിലടക്കം വിളിച്ചിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് കലാധരന്റെ അച്ഛന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.


ഭാര്യ അന്നൂര്‍ സ്വദേശി നയന്‍താര കലാധരനും കുടുംബത്തിനുമെതിരെ നിരന്തരം കേസുകള്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചനക്കേസും നിലവിലുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ നയന്‍താരക്കൊപ്പം വിടാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മനസ് മടുത്താണ് കടുംകൈ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകിട്ട് നാട്ടിലെത്തിക്കുന്ന മൃതദേഹം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രി എട്ടരയോടെ രാമന്തളി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

Related Stories

latest news


Most Popular