13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

നാട്‌ ഇളക്കി മറിച്ച്‌ കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനത്തിന്‌ ഉജ്ജ്വല തുടക്കം

കോട്ടയം :ഇരു ചക്രവാഹന അകമ്പടിയോടെ,  ചെണ്ടമേളവും, അകമ്പടിയായി. 
പൂച്ചണ്ടുകളും റോസാപൂക്കളും മാലയുമായി നൂറ്‌ കണക്കിന്‌ പ്രവർത്തകരാണ്‌ സ്ഥാനാർഥിയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്തിചേർന്നത്. കുട്ടികൾ മുതൽ പ്രയാമായവർവരെ നാടിന്റെ നായകനെ പൊരിവെയിലത്തും കാത്തു നിന്നു. 
നാഗമ്പടം കവലയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ തങ്ങളുടെ പ്രിയ സാരഥിക്ക്‌ മാലയിടാനും പൂക്കൾ നൽകാനും അമ്മമാരും കുട്ടികളും പ്രവർത്തകരും അടക്കം നൂറ്‌ കണക്കിനാളുകളാണ്‌ എത്തിയത്‌. സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ കേശവനാഥ്‌ അധ്യക്ഷനായി. എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ നേതാക്കളായ ബി ശശികുമാർ, സി എൻ സത്യനേശൻ, ഷീജ അനിൽ, ജോജി കുറത്തിയാടൻ, പോൾസൺ പീറ്റ‍ർ,‍ തങ്കച്ചൻ വാലയിൽ, രാജു ആലപ്പാട്ട്‌, ബാബു കപ്പക്കാല, റിജേഷ്‌ ബാബു, എബി കുന്നേപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബി ശശികുമാർ‍, രാജു കുരുവിള, സന്തോഷ്‌ കേശവനാഥ്‌, ജോജി കുറത്തിയാടൻ, റെജി ലൂക്കോസ്‌, എൻ എൻ വിനോദ്‌, ബി ആഷിക്‌, സി എൻ സത്യനേശൻ‍, ഷീജ അനിൽ‍, പി കെ ആന്ദകുട്ടൻ, ശ്രീവാസ്‌, ടി സി ബിനോയി, സാബുമുരിക്കവേലി, പി ജെ വർഗീസ്‌, സനിൽ എബ്രഹാം എന്നിവർ സംസാരിച്ചു. നാഗമ്പടത്ത്‌ നിന്ന്‌ ആരംഭിച്ച പൊതുപര്യടനം മാലയിൽ സമാപിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം 3.00ന്‌ വാലേക്കടവിൽ നിന്നാണ്‌ പര്യടനം ആരംഭിക്കുന്നത്‌. 

Related Stories

latest news


Most Popular