13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജിയുമായി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ.......

മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ യൂണിയനായ   , ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഫെമുവിൻ്റെ (  FEMU ) പുതിയ ചുവടുവെപ്പാണ് ഫിമാറ്റ് (FIMAT ) .    സംഗീത/സൗണ്ട് റെക്കോർഡിങ് പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ( പ്രായഭേദമന്യേ ) ഫെമു വിഭാവനം ചെയ്തു  പ്രവർത്തനമാരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി ( FIMAT ) . 


ശബ്ദ ലേഖനത്തിലും ശബ്ദ മിശ്രണത്തിലും, മ്യൂസിക് പ്രോഗ്രാമിങ്ങിലും സാങ്കേതിക തികവുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ റെക്കോർഡിങ് സോഫ്റ്റ്‌വെയർ പഠനത്തിനുള്ള ഹ്രസ്വകാല  കോഴ്‌സുകൾ ആണ് ആദ്യപടിയായി ആരംഭിക്കുക.  മലയാളത്തിലെ പ്രതിഭാധനരും സാങ്കേതിക വൈദഗ്ധ്യം ഉള്ളവരുമായ ചലച്ചിത്ര സംഗീത സംവിധായകരുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന ക്ലാസുകൾ പഠിതാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കും എന്നുള്ളതിന് സംശയമില്ല. മലയാളത്തിലെ ഇന്നത്തെ മുൻനിര സംഗീതസംവിധായകരെല്ലാം ഈ ഉദ്യമത്തിന്റെ പിന്നിലുണ്ട്. പ്രായഭേദമന്യേ ആർക്കും രണ്ട് മാസം നീളുന്ന ആദ്യ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്

" നിങ്ങൾക്ക് ഒരു സൗണ്ട് എൻജിനീയർ ആകണോ ?  അല്ലെങ്കിൽ ഒരു മ്യൂസിക് പ്രോഗ്രാമർ ആകണോ ? നിങ്ങൾ ഏത് പ്രായക്കാർ  ആകട്ടെ ഏത് പ്രഫഷണൽസും ആകട്ടെ നിങ്ങൾക്ക് മ്യൂസിക് സോഫ്റ്റ്‌വെയർ പഠനത്തിന് ഫെമു അവസരം ഒരുക്കുന്നു.
 2025 ഏപ്രിൽ 15 ന് എറണാകുളത്ത് വൈ എം സി എ (YMCA ) ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഫിമാറ്റി (FIMAT ) ന്റെ ഔദ്യോഗികഉദ്ഘാടനത്തോടനുബന്ധിച്ച് ഫെമു മ്യൂസിക് സോഫ്റ്റ്‌വെയർ പഠന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.  സെമിനാറിൽ ആർക്കും പങ്കെടുക്കാം, തികച്ചും സൗജന്യമാണ്. അന്നേദിവസം സെമിനാറിൽ പങ്കെടുക്കുന്നവർക്ക് കോഴ്സിൽ ചേരുന്നതിന് പ്രത്യേക ആനുകൂല്യവും ഫെമു നൽകുന്നു . മുൻതലമുറയിലെ പ്രതിഭാധനരായ സംഗീതസംവിധായകർ  ജെറി അമൽദേവ്,  ബേണി , പുതുതലമുറയിലെ സംഗീത സംവിധായകർ  രാഹുൽ രാജ് ,  ദീപക്ദേവ്,  ജെയിക്സ് ബിജോയ് ,  ജാസി ഗിഫ്റ്റ് , ഫെമു പ്രസിഡന്റ്  ബെന്നി ജോൺസൺ , സെക്രട്ടറി  റോണി റാഫേൽ , ട്രഷറർ  അനിൽ ഗോപാലൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.
 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ..   9847061885

Related Stories

latest news


Most Popular