13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ " അങ്കം അട്ടഹാസം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു*

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.




തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു.
പുതുമുഖം അംബികയാണ് നായികയാകുന്നത്.




ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.


ബാനർ - ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ, നിർമ്മാണം - അനിൽകുമാർ ജി, സാമുവൽ മത്തായി (USA), ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന - ഡസ്റ്റൺ അൽഫോൺസ്, ഗായിക - ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റ്യും - റാണ പ്രതാപ്, പശ്ചാത്തല സംഗീതം - ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് - ജിഷ്ണു സന്തോഷ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Related Stories

latest news


Most Popular