13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

റെട്രോ പ്രീ ലോഞ്ച് കേരള ഇവെന്റിനായി സൂര്യയും ടീം റെട്രോയും ഇന്ന് തിരുവനന്തപുരത്തേക്ക്.

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യ, പൂജാ ഹെഡ്ഗെ, ജോജു ജോർജ്, ജയറാം, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ നാളെ(ഏപ്രിൽ 27) വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ പങ്കെടുക്കുന്നു. അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രയ്ലർ ഇരുപത്തിയൊന്ന് മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്. 

സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ  നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ്  റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ  : പ്രതീഷ് ശേഖർ.

Related Stories

latest news


Most Popular