13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സിൻ്റെ കേസ് ഡയറിയിൽ നിന്നുള്ള ചിത്രം പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് സ്ട്രീമിംഗ് .......

പാരനോർമൽ ഇൻവസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം "പാരനോർമൽ പ്രൊജക്ട് " ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തുന്നു.
ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് ( BCI NEET) തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിംഗ് നടക്കുന്നത്. ഫിക്ഷനും റിയാലിറ്റിയും അടിസ്ഥാനമാക്കി തിരക്കഥയൊരുക്കിയ ചിത്രം യു എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് എത്തിക്കുന്നത്.

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്.  പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്‌, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ എസ്സും  പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പി ആർ ഓ .........

Related Stories

latest news


Most Popular