19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

വ്യത്യസ്ത പ്രമേയവുമായി ദി ഫ്ളെയിം പൂർത്തിയായി

കർട്ടൻ റയ്സറിൻ്റെ ബാനറിൽ സതീഷ് പി കുറുപ്പ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത "ദി ഫ്ളെയിം" ഷോർട്ട് മൂവി പൂർത്തിയായി. 

ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിൻ്റെ മൂന്ന് ദിനങ്ങളിൽ കൂടി കടന്നുപോകുന്ന വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രമെത്തുന്നത്. ഇന്നത്തെ സാമുഹ്യ ചുറ്റുപ്പാടിൽ, വളർച്ചയോട് എതിർത്തു നില്ക്കാൻ ആഗ്രഹിച്ചു പോകുന്ന അവളുടെ അവസ്ഥയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. അനാവശ്യ കാഴ്ച്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്കാരവും അവളെ മാറ്റി നിറുത്തുമ്പോൾ അവൾ ജ്വലിക്കുന്നു. ഈ ഹ്രസ്വ ചിത്രത്തിൻ്റെ കഥയിൽ "എലെക്ട്ര കോംപ്ളക്സ് ", "പൈറോഫോബിയ" എന്നിവയുടെ ഘടകങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു.


കർട്ടൻ റയ്സറിലൂടെ അഭിനയ പരിശീലനം നേടിയ പന്ത്രണ്ടുകാരി ശിവഗംഗ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ആർ രാജേശ്വരി, ഡോ സിന്ധു ആർ, ഡോ കാവ്യ തമ്പി, രാജേഷ് പുത്തൻപറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.


ബാനർ - കർട്ടൻ റയ്സർ, നിർമ്മാണം - പുഷ്പ സതീഷ്, രചന സംവിധാനം - സതീഷ് പി കുറുപ്പ്, ഛായാഗ്രഹണം, എഡിറ്റിംഗ് -വിനിൽ വിജയ്, ബി ജി എം, സൗണ്ട് എഫക്ട്സ് -എസ് ആർ സൂരജ്, സംവിധാന സഹായികൾ - ഹ്യൂബർട്ട് സെബാസ്റ്റ്യൻ, പ്രസാദ് ജി, ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് - സ്വാതി എൽ, മീനാക്ഷി വേണുഗോപാൽ, സ്റ്റിൽസ് - പ്രസാദ് ഗോവിന്ദൻ. 
ഏപ്രിൽ 19 ന് തിരുവനന്തപുരം ഭാരത് ഭവനിൽ പ്രീമിയർ ഷോ നടക്കുന്ന ദി ഫ്ളെയിമിൻ്റെ പി ആർ ഓ - അജയ് തുണ്ടത്തിൽ 

Related Stories

latest news


Most Popular