13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ജീത്തു ജോസഫ് എന്ന സംവിധായകന്റെ യാത്ര തുടങ്ങുന്നത് ഒരു അപമാനത്തില്‍ നിന്നുമാണ്*

വര്‍ഷങ്ങള്‍ മുമ്പ് ജയരാജിന്റെ അസിസ്റ്റന്റായിരിക്കെ ഒരിക്കല്‍ സെറ്റില്‍ വച്ച്‌ കരഞ്ഞിറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട് ജീത്തുവിന്. അതേക്കുറിച്ച്‌ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്മനസ് തുറക്കുന്നുണ്ട്.

''ജയരാജ് സാറിന്റെ അസിസ്റ്റന്റായി തിളക്കത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം. പ്രൊഫഷണല്‍ജെലസിയോ മറ്റോ കാരണം ഒരു അസിസ്റ്റന്റില്‍ നിന്നും മോശം അനുഭവമുണ്ടായി. 12 ദിവസംകഴിഞ്ഞപ്പോഴേക്കും സെറ്റില്‍ നിന്നും കരഞ്ഞു കൊണ്ട് ഞാന്‍ ഇറങ്ങിപ്പോന്നു. വീട്ടില്‍ തിരിച്ച്‌ വന്നു. അവിടെ തന്നെ തുടരണമായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. എനിക്ക് അയാളെ സഹിക്കാന്‍ പറ്റാതായി, അവന്‍ എന്നെ ഭ്രാന്തുപിടിപ്പിക്കുകയിരുന്നുവെന്ന് ഞാന്‍ പറഞ്ഞു'' ജീത്തു പറയുന്നു.

''ആ സെറ്റില്‍ ഞാന്‍ കണ്ടിന്യുവിറ്റിയായിരുന്നു നോക്കിയത്. പക്ഷെ ആ പ്രശ്‌നങ്ങള്‍ കാരണംപലപ്പോഴും കണ്ടിനു്യുവിറ്റി നഷ്ടമായി. അയാള്‍ വസ്ത്രങ്ങളൊക്കെ നഷ്ടപ്പെടുത്തുമായിരുന്നു. അതിനാലാണ് തിരികെ വന്നത്. ഞാനും ഭാര്യയും സംസാരിക്കവെ കരച്ചിലിന്റെ വക്കിലെത്തി. അത്എന്റെ അമ്മ കണ്ടു''.

''നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ നീ തിരക്കഥയെഴുത്, നമുക്ക് നിര്‍മ്മിക്കാമെന്ന് അമ്മപറഞ്ഞു. ഞങ്ങള്‍ റബ്ബര്‍ പ്ലാന്‍റർമാരാണ്. എസ്റ്റേറ്റിന്റെ ഒരു ഭാഗം വിറ്റിട്ടാണെങ്കിലും നിന്റെ സിനിമനിര്‍മിക്കുമെന്ന് അമ്മ പറഞ്ഞു. അവരത് ചെയ്യാന്‍ പോകുന്നില്ലെന്ന് എനിക്കുറപ്പായിരുന്നു. എങ്കിലുംഎനിക്ക് ആത്മവിശ്വാസം തരാന്‍ ശ്രമിക്കുകയായിരുന്നു. പിന്നെയാണ് ഞാന്‍ ഡിറ്റക്ടീവിന്റെതിരക്കഥയെഴുതാന്‍ ആരംഭിക്കുന്നത്.'' എന്നാണ് ജീത്തു പറയുന്നത്.

അമ്മ ഞാന്‍ പലപ്പോഴായി കഥയെഴുതുന്നതും ദൂരദര്‍ശന് കഥയെഴുതി കൊടുക്കുന്നതുമൊക്കെകണ്ടിട്ടുണ്ട്. എനിക്ക് സിനിമയോട് പാഷനുണ്ടെന്ന് അവര്‍ മനസിലാക്കിയിരുന്നു. നീ ശ്രമിച്ച്‌ നോക്കൂ, എന്ന് അമ്മ പറഞ്ഞു. പിന്നെയാണ് ഡിറ്റക്ടീവിന്റെ തിരക്കഥയെഴുതുന്നതും സുരേഷ് ഗോപിയെകാണുന്നതും. നരേഷന്‍ കേട്ടാല്‍ അദ്ദേഹം ചെയ്യാന്‍ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത്രആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഫിലിം മേക്കറാകുന്നത്.'' ജീത്തു ജോസഫ്പറയുന്നു.

Related Stories

latest news


Most Popular