13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സ്വര്‍ണവിലയില്‍ ട്വിസ്റ്റ് ഇന്ന് വില കുറഞ്ഞു, പവന്‍ നിരക്ക് അറിയാം

സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിപണി പൊതുവേ കരുതിയത്. യുദ്ധം വ്യാപിക്കില്ല എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വീണ്ടും പ്രതീക്ഷ വര്‍ധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കൂടി. ഇത് ഇന്ത്യയ്ക്കും തിരിച്ചടിയാണ്. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുകയും ചെയ്തു. ഇതും ഇന്ത്യന്‍ വിപണിക്ക് കനത്ത തിരിച്ചടി നല്‍കും.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 73840 രൂപയാണ് വില. ഗ്രാമിന് 9230 രൂപയും. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. നാമമാത്രമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും വിപണിയിലെ മാറ്റത്തിന്റെ സൂചനയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ പുതിയ വില 7570 രൂപയാണ്. വെള്ളിയുടെ വില ഗ്രാമിന് 118 രൂപയും.

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു. പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണിത്. ഡോളറിനെതിരെ 86.75 എന്ന നിരക്കിലേക്കാണ് കൂപ്പു കുത്തിയത്. വൈകാതെ 87 വരെ ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി. ഡോളര്‍ കരുത്ത് കൂടിയിട്ടുണ്ട്. 99 കടന്ന് മുന്നേറുകയാണ് ഡോളര്‍ സൂചിക.

ഡോളര്‍ കരുത്ത് കൂടിയാല്‍ രൂപയുടെ കരുത്ത് കുറയും. രൂപ മൂല്യം കുറയുന്നത് സ്വര്‍ണം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില കൂടാന്‍ കാരണമാകും. അതുകൊണ്ടുതന്നെ സ്വര്‍ണവില കൂടാനുള്ള സാഹചര്യം വിപണിയിലുണ്ട്. രൂപ മൂല്യം ഇടിഞ്ഞാല്ലായിരുന്നു എങ്കില്‍ സ്വര്‍ണവില വലിയ തോതില്‍ ഇന്ന് കുറയുമായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 3363 ഡോളറിലേക്ക് വില കുറഞ്ഞു. നേരത്തെ 3400ലേക്ക് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. അതേസമയം, ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളര്‍ കടന്ന് ഉയരുകയാണ്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 80000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് 72000 രൂപ കിട്ടും.












Related Stories

latest news


Most Popular