13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്ത്യൻ​ മോഡൽ കോപ്പിയടിച്ച് പിന്നെയും വിവാ​ദത്തിലായിരിക്കുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാന്റായ പ്രാ‍‍‌ഡ*

തനതായ ഇന്ത്യൻ​ മോഡൽ കോപ്പിയടിച്ച് പിന്നെയും വിവാ​ദത്തിലായിരിക്കുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാന്റായ പ്രാ‍‍‌ഡ. മിലനിൽ നടന്ന ഫാഷൻ വീക്കിൽ കോലാപൂരി പാദരക്ഷകളുടെ മോഡലുകൾ സ്വന്തം മോഡലാണ് എന്ന നിലയിൽ പ്രദർശിപ്പിച്ച് കയ്യടി നേടാൻ ശ്രമിച്ചെങ്കിലും ഇത് പിന്നീട് പിടിക്കപ്പെട്ടിരുന്നു. കോപ്പിയടി വിവാദമായതോടെ ഇന്ത്യൻ കോലാപൂരി ഡിസൈനുകളിൽ നിന്നും പ്രചോ​​ദനം ഉൾക്കൊണ്ടുകൊണ്ടാണ് തങ്ങളതു ചെയ്തതെന്ന് പ്രാഡ കുറ്റസമ്മതവും നടത്തിയിരുന്നു. കോലാപൂരി മോഡലിന്റെ കോപ്പിയടി വിവാദമായി ദിവസങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രാഡയ്ക്കെതിരെ കോപ്പിയടി ആരോപണം ഉണ്ടാകുന്നത്.

ആന്റ്വിക്ക് ലെ​ദർ പമ്പ്സ് എന്ന പേരിൽ ഇന്ത്യൻ ജുട്ടീസ് എന്ന ബ്രാൻഡിനെയാണ് പ്രാഡ കോപ്പിയടിക്കാൻ തിരഞ്ഞെടുത്തത്. പല നിറത്തിലുള്ള ഇത്തരം മോഡലുകൾ പ്രാ‍ഡയുടെ വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും അതിലൊരെണ്ണം കൃത്യമായി തന്നെ ഇന്ത്യൻ ജുട്ടിയുടെ കോപ്പിയാണ്. എന്നാലത്, തങ്ങൾ പശുത്തോൽ ഉപയോ​ഗിച്ചു നിർ‍മിച്ചതും, തീർത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡയുടെ വാദം. ഇന്ത്യൻ ജുട്ടികൾ ഫ്ലാറ്റാണെങ്കിൽ, ഇതിനൽപം ഹീൽസ് ഉണ്ട് എന്നതു മാത്രമാണ് ഏക വ്യത്യാസം.

ഇന്ത്യൻ മോ​‍ഡലുകൾ 400 മുതൽ 2000 രൂപ വരെ നിരക്കിൽ ഇത്തരം മോഡലുകൾ വിൽക്കുമ്പോൾ, പ്രാഡ അതു വിൽക്കുന്നത് അതിലും എത്രയോ മടങ്ങ് അധികം തുകയ്ക്കാണ്. കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകൾക്കു അവരിട്ട വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. ഇത്തരം മോഡലുകൾ ഒരു ക്രെഡിറ്റും നൽകാതെ അടിച്ചുമാറ്റുന്നു എന്നുമാത്രമല്ല, ഇന്ത്യൻ കലാകാരന്മാർക്ക് കിട്ടേണ്ടുന്ന അം​ഗീകാരം കൂടിയാണ് ഇവർ കൈക്കലാക്കുന്നത്. സംഭവം പുറത്ത് വന്ന ശേഷം നിരവധി ആളുകളാണ് പ്രാഡയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

വിമർശനവുമായി കോലാപുരി ചെരിപ്പുനിർമാതാക്കളും രംഗത്തെത്തിയതോടെ പ്രാഡ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി മേധാവി ലൊറെൻസോ ബെർത്തേലി മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സിനയച്ച കത്തിൽ 'ഇന്ത്യയിൽ കൈവേല ചെയ്തുണ്ടാക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ചെരിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആ ചെരിപ്പുകൾ നിർമിച്ചതെന്ന് ഞങ്ങൾ അംഗീകരിക്കുന്നു' എന്നാണ് വിശദീകരിച്ചത്.

Related Stories

latest news


Most Popular