13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ആര്‍ക്കും വാങ്ങാനും ഉപയോഗിക്കാനും കഴിയാത്ത വസ്ത്രങ്ങള്‍; ഫാഷന്‍ ഷോകളിലെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍

ഫാഷൻ രംഗത്ത് നമ്മെ അമ്പരപ്പിക്കുന്ന തരത്തിൽ പല രീതിയിലുള്ള വസ്ത്രങ്ങൾ കാണാറുണ്ട്. പല രീതിയിൽ പല മോഡലുകളിൽ പല പല വസ്ത്രങ്ങൾ. എന്നാൽ ഇവയൊന്നും മറ്റൊരു വേദിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതോ, ആളുകൾക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയുന്നതോ ആയിരിക്കില്ല. അത്തരം വസ്ത്രങ്ങളുടെ ഉപയോഗത്തിന്റെ അവസാനം അതേ ഫാഷൻ ഷോ തന്നെ ആയിരിക്കും. പിന്നെ എന്തിനാണ് ഇത്തരം ഷോകളിൽ ആളുകൾക്ക് വാങ്ങിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് എന്നൊരു ചിന്ത നിങ്ങളുടെ മനസിലൂടെ പോയിട്ടില്ലേ?

എന്നാൽ, ഫാഷൻ ഷോകളിലും മറ്റ് പരിപാടികളിലും ഇത്തരം കലാപരമായ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഫാഷൻ രംഗത്തെ വിദഗ്ധർ.

'ഏറ്റവും പുതിയ ഫാഷനിലുള്ള ഈ വസ്ത്രങ്ങള്‍ വിൽക്കാനുള്ള ഉദ്ദേശ്യത്തില്‍ നിർമിച്ചവയല്ലെ'ന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേക ബ്രാൻഡുകളുടെ ഇമേജ് വർധിപ്പിക്കുന്നതിനും, അവരുടെ ക്രിയാത്മകതയുടെ ആഴം ആളുകൾക്ക് മനസിലാക്കി നൽകുന്നതിനുമാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. കലാപരമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യപ്പെടുമ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കപ്പെടുകയും, ബ്രാൻഡിന്റെ ക്രിയാത്മകത വ്യക്തമാക്കാൻ കഴിയുകയും ചെയ്യും എന്നതാണ് ഇതിന് പിന്നിലെ ആശയം. അതുകൊണ്ടാണ് ആളുകൾ കാണാൻ ഇടയുള്ള വേദികളിൽ സെലിബ്രിറ്റികൾ പോലും ഇത്തരത്തിൽ കലാപരമായി തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കുന്നത്.

പ്രണയ നഗരമായ പാരിസിൽ ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയുടെ 'ബികമിങ് ലവ്' (Becoming love) എന്ന കളക്ഷൻ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, രാഹുലിന്റെ സൃഷ്ടികളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഏവരെയും ആകർഷിച്ചെങ്കിലും സാധാരണ നിലയിൽ ഉപയോഗിക്കാൻ കഴിയാത്ത ഈ വസ്ത്രം എങ്ങനെ വിൽക്കും എന്നായി ആളുകളുടെ ആശങ്ക.

രാഹുൽ മിശ്രയുടെ യാഥാർത്ഥ വരുമാനം ഫാഷൻ ഷോകളിലെ വസ്ത്രങ്ങൾ വിറ്റ് ലഭിക്കുന്ന പണമല്ല. അദ്ദേഹത്തിന്റെ റെഡി-ടു-വെയർ വസ്ത്ര ശേഖര കമ്പനിയായ AFEW-യിൽ നിന്നാണ്. ഈ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ ബിസിനസ് നടക്കുന്നത്. എന്നാൽ ഇതിലേക്ക് ആളുകളെ ആകർഷിക്കുന്ന കണ്ണികളാണ് ഫാഷൻ ഷോകളും, ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്ന മറ്റ് പരിപാടികളും. രാഹുലിന്റെ റെഡി ടു വെയർ ശേഖരങ്ങളിൽ ആഡംബര വസ്ത്രങ്ങളും ആളുകൾക്ക് സാധാരണ വേദികളിൽ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുമുണ്ട്.

വൈവിധ്യമാര്‍ന്ന രീതിയില്‍ ധരിക്കുന്ന ഇത്തരം വസ്ത്രങ്ങൾ ഡിസൈനർമാർക്ക് അവരുടെ കഴിവുകളെ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഉപാധിയാണ്. അവർക്ക് തങ്ങളുടെ ബ്രാൻഡിനെക്കുറിച്ചും, കഴിവിനെക്കുറിച്ചും ആളുകളിൽ എത്തിച്ച് ബിസിനസ് വിപുലീകരിക്കാൻ സാധിക്കുന്നു. ലോകത്ത് ഇത്തരത്തിൽ ബ്രാൻഡ് ബിൽഡ് ചെയ്യുന്ന നിരവധി ഡിസൈനർമാരുണ്ട്.

Related Stories

latest news


Most Popular