13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു*

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ​പവന് 120 രൂപയാണ് വർദ്ധിച്ചത്. 82,000 കടന്ന വില തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,640 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

ഡോളറിന്റെ ബലഹീനതയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകൾ നടത്തിയ വാങ്ങലുകൾ എന്നിവയാണ് ഈ വർഷം സ്വർണ്ണ വിലയെ നയിച്ചത്. 2025 ൽ ഇതുവരെ ആഭ്യന്തര സ്‌പോട്ട് സ്വർണ്ണ വില ഏകദേശം 45 ശതമാനം ഉയർന്നു. ഡോളർ സൂചികയിലെ ചാഞ്ചാട്ടം കാരണം സ്വർണ്ണ വിലയിൽ ഇടയ്ക്കിടെ ലാഭമെടുപ്പ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എങ്കിലും, സ്വർണ്ണ വിലയുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കുമ്പോൾ അത് കൂടുകയല്ലാതെ കുറയില്ല എന്നാണ് വിലയിരുത്തൽ.

ഇന്നലെ പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10205 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8380 ആണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ​ഗ്രാമിന് വർദ്ധിച്ചത് 10 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.

Related Stories

latest news


Most Popular