13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സ്വര്‍ണവില 25 ശതമാനം കുറയും; 56000 രൂപ, പ്രവചനം

വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും രാഷ്ട്രീയ കോലാഹലങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പശ്ചിമേഷ്യയിലെ സംഭവങ്ങളാണ് സ്വര്‍ണവില കൂട്ടുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ വൈകാതെ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് സിറ്റി ബാങ്കിന്റെ പ്രവചനം.

ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം നില്‍ക്കുന്നതെന്നും ഇനി പിന്നോട്ട് ഇറങ്ങുമെന്നും സിറ്റി ബാങ്ക് അനുമാനിക്കുന്നു. 3400 ഡോളറാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. ഇത് അധികം വൈകാതെ 3000 ഡോളറിന് താഴേക്ക് വീഴും. ശേഷം 2500 മുതല്‍ 2700 ഡോളര്‍ വരെ ഇടിയാന്‍ സാധ്യതയുണ്ടെന്നും അവര്‍ കരുതുന്നു. ഇത് ശരിയാണെങ്കില്‍ വൈകാതെ കേരളത്തിലെ വില കുറയും.

ഏകദേശം 25 ശതമാനം വിലയില്‍ കുറവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് സിറ്റി ബാങ്കിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇനിയും സ്വര്‍ണം വലിയ അളവില്‍ ഉയരില്ല. പകരം ലാഭമെടുക്കല്‍ കാരണം വില താഴാന്‍ തുടങ്ങും. മാത്രമല്ല, വിപണി സാഹചര്യം മാറുമെന്നും സിറ്റി ബാങ്കിന്റെ വിപണി നിരീക്ഷകര്‍ കരുതുന്നു. ഇത് ശരിയാണെങ്കില്‍ കേരളത്തിലും 25 ശതമാനം കുറവ് പ്രതീക്ഷിക്കാം. അപ്പോള്‍ പവന്‍ വില 56000 വരെ എത്തിയേക്കും.
2025ന്റെ മൂന്നാം പാദത്തില്‍ സ്വര്‍ണവില കുറയും. ശേഷം 2026ലേക്ക് കടക്കുമ്പോള്‍ വീണ്ടും കുറയും. അടുത്ത വര്‍ഷം പകുതിയോടെ വില 2500 ഡോളര്‍ വരെ താഴ്‌ന്നേക്കാം എന്ന് മാക്‌സ് ലേടണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ പറയുന്നു. സ്വര്‍ണത്തിലുള്ള നിക്ഷേപം കുറഞ്ഞുവരും. ആഗോള വളര്‍ച്ചാ നിരക്ക് മെച്ചപ്പെടും. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നും വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം സ്വര്‍ണവില 30 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ 30 ശതമാനം ഉയരുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 22ന് ഔണ്‍സ് സ്വര്‍ണത്തിന് 3500 ഡോളര്‍ കടന്നു കുതിച്ചിരുന്നു. പിന്നീട് ഏറിയും കുറഞ്ഞുമാണ് സ്വര്‍ണം മുന്നോട്ട് പോകുന്നത്. ഇന്ന് 3400 ഡോളറിലാണ് സ്വര്‍ണം. ജൂണ്‍ മാസത്തിലെ ഉയര്‍ന്ന നിരക്കിലാണുള്ളത്.

ട്രംപിന്റെ നയങ്ങള്‍, പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍, കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടുന്നത് എന്നിവയെല്ല്ാം സ്വര്‍ണവില കൂടാനുള്ള കാരണങ്ങളാണ്. 2025ന്റെ അവസാന മാസങ്ങളിലും 2026ലും സ്വര്‍ണത്തിന്റെ ആവശ്യം കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വേളയില്‍ ജനകീയ തീരുമാനങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചേക്കാം. ഇത് വിപണിക്ക് ഉത്തേജനം നല്‍കാനും നിക്ഷേപ അന്തരീക്ഷം ഉയരാനും കാരണമാകും. അതോടെ സ്വര്‍ണവില കുറയുമെന്നും വിപണി നിരീക്ഷകര്‍ കരുതുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം വിപണിയെ ഉണര്‍ത്തുമെന്നും സിറ്റി ബാങ്ക് നിരീക്ഷകര്‍ പറയുന്നു.



Related Stories

latest news


Most Popular