13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പരം സുന്ദരി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ക്രോഷെ സാരിയില്‍ ജാന്‍വി കപൂര്‍*

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാന്‍വികപൂര്‍. അതോടൊപ്പം ഫാഷന്‍ലോകത്തും തന്റേതായ ഇടം കണ്ടെത്താന്‍ ജാന്‍വി കപൂറിന് സാധിച്ചിട്ടുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായി എത്തുന്ന വേദികളിലും വ്യത്യസ്ത തരത്തിലുള്ള ലുക്കില്‍ വന്ന് ജാന്‍വി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

പരം സുന്ദരി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജാന്‍വി അണിഞ്ഞ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ലോകത്ത് ചര്‍ച്ചയാകുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ക്രോഷെ  സാരി ധരിച്ചാണ് ജാന്‍വി എത്തിയത്. ഷിയുലി എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സാരിയാണ് ജാന്‍വി ധരിച്ചത്. മഞ്ഞ സാരിയില്‍ പിങ്ക് കളറിലുള്ള പൂക്കളും സാരിയില്‍ തുന്നിപിടിപ്പിച്ചിട്ടുണ്ട്.

സാരിയുടെ ഒപ്പം ഫ്ലവർ റിങ്ങാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. മറ്റ് ആക്‌സസറീസ് ഒന്നും അണിഞ്ഞിട്ടില്ല. വളരെ സിംപിളെന്നു തോന്നിക്കുമെങ്കിലും ഫിനിഷഡ് മേക്കപ്പാണ് ജാന്‍വി ഈ ഔട്ടഫിറ്റിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറില്‍ പുറത്തിറങ്ങുന്ന സിനിമ ആഗസ്റ്റ് 29 ന് തിയേറ്ററില്‍ എത്തും.

Related Stories

latest news


Most Popular