13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോലാപുരി ചെരുപ്പുകളെ കുറിച്ച് പഠിക്കുന്നതിന് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡയുടെ പ്രതിനിധികൾ ഇന്ത്യയിലെത്തി

ദില്ലി: കോലാപുരി ചെരുപ്പുകളെ കുറിച്ച് പഠിക്കുന്നതിന് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡയുടെ പ്രതിനിധികൾ ഇന്ത്യയിലെത്തി. കോലാപുരി പാദരക്ഷാ കരകൗശല വിദഗ്ധരുമായി പ്രാഡയുടെ ടീം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. പരമ്പരാഗത ഇന്ത്യൻ പാദരക്ഷയായ കോലാപുരി ചെരുപ്പിന്റെ ഡിസൈൻ തങ്ങളുടെ പുതിയ ശേഖരത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രാഡ കടുത്ത വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെയാണ് ഇന്ത്യൻ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

മിലാനിൽ നടന്ന ഫാഷൻ ഷോയിൽ സ്പ്രിംഗ്, സമ്മർ വസ്ത്ര ശേഖരത്തിൽ പ്രദർശിപ്പിച്ച ചെരുപ്പുകൾ ഇന്ത്യയിലെ മഹാരാഷ്ട്രയിലെയും കർണാടകയിലെയും പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളായ കോലാപുരിയോട് വളരെയധികം സാമ്യമുള്ളതായിരുന്നു. എന്നാൽ ഇന്ത്യയെയോ കോലാപുരിയോയോ പ്രാഡ എവിടെയും പരാമർശിക്കുക കൂടി ചെയ്തില്ല എന്നുവന്നതോടെ പ്രാഡയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇതോടെ ഈ ചെരുപ്പകൾ പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രാഡ സമ്മതിച്ചു. അതേസമയം, പ്രാഡക്കെതിരെ നിയമനടപടിക്ക് മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് പ്രാഡയുടെ ടീം ഇന്ത്യ സന്ദർശിച്ചത്.

പ്രാദേശിക കരകൗശല യൂണിറ്റുകളിൽ നിന്നും പ്രാഡ വലിയ ഓർഡറുകൾ എടുക്കാൻ പോകുന്നതായും റിപ്പോർട്ടുകളുണ്ട്. കോലാപ്പൂരി ചെരിപ്പുകൾക്ക് മാത്രമല്ല, വെള്ളിക്കും കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾക്കും പ്രാഡ വിപണി ഒരുക്കുന്നുണ്ടെന്നും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെടുന്നായി അറിയിച്ചെന്നും കോലാപ്പൂർ ഫുട്‌വെയർ അസോസിയേഷൻ ഡയറക്ടർ പ്രസാദ് ഭോപ്പാൽ ഷാട്ടെ പറഞ്ഞു. കോലാപുരി ചെരുപ്പുകൾ നിർമ്മിക്കാനുപയോ​ഗിക്കുന്ന യന്ത്രങ്ങൾ പ്രാഡയുടെ സംഘം കണ്ടെന്നും ചെരുപ്പുണ്ടാക്കുന്നതിൽ 20 ശതമാനം മാത്രമേ യന്ത്രങ്ങൾ ഉപയോഗിക്കുന്നുള്ളൂ, ബാക്കി 80 ശതമാനം പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. എന്നറിഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടുവെന്നും പ്രസാദ് ഭോപ്പാൽ ഷാട്ടെ പറഞ്ഞു.

Related Stories

latest news


Most Popular