13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇറാൻ സംഘർഷത്തിന് പരിഹാരം തേടി പാകിസ്ഥാൻ: ഇസ്ലാമാബാദിൽ നാളെ നിർണായക ചർച്ച*

ദില്ലി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ പ്രതിസന്ധിയിൽ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാസവള ലഭ്യതയ്ക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകണമെന്നും പ്രതിസന്ധി ഉണ്ടായാൽ ഭാവിയെ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ സംരംഭം, പി‌എൻ‌ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് ഉണ്ടായ രീതിയിൽ ഇടപെടൽ വേണമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

Related Stories

latest news


Most Popular