13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കും: മാർക്കോ റൂബിയോ*

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങൾക്കല്ല ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാർക്കോ റൂബിയോ വിശദമാക്കിയത്.

കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമൊരുക്കാൻ ചില സൈനികരെ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ സംഘം മാർച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയർബോൺ സൈനികരേയും പെന്റഗൺ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടികൾ ആഗോളതലത്തിൽ ഊർജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയർത്തിയിരിക്കുകയാണ്.

Related Stories

latest news


Most Popular