13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇറാനെതിരെ ട്രംപിൻ്റെ അന്ത്യശാസനം: ഹോർമുസ് തുറക്കില്ലെങ്കിൽ ആക്രമണം*

ഇന്ന് രാത്രി ഇറാനെ ഇല്ലാതാക്കുമെന്ന കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത് സോഷ്യലിലെ', തന്റെ പേജിലാണ് അതീവ ഭീകരമായ പ്രസ്താവന ട്രംപ് പുറപ്പെടുവിച്ചത്.

"ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കും…" എന്നാണ് ട്രംപ് കുറിച്ചത്.

ഇസ്രയേലുമായി ചേർന്ന് അമേരിക്ക നടത്തിയ ഇറാനെതിരായ കടന്നാക്രമണത്തിന്റെ മുനയൊടിഞ്ഞതും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതും ആണ് ട്രംപിനെ പ്രധാനമായും ചൊടിപ്പിക്കുന്നത്. നേരത്തെ ഹോ‌ർമൂസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്കായി പൂർണമായും തുറന്നു കൊടുക്കണം എന്ന ട്രംപിൻ്റെ ആവശ്യം ഇറാൻ തള്ളിയിരുന്നു.

ഇതിനെ തുടർന്ന് ഇറാനെ അവസാനിപ്പിക്കാൻ ഒരു ദിവസം മതിയെന്നും അത് നാളെയായിരിക്കുമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കുള്ളില്‍ തുറക്കണമെന്നും ഇല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്നുമായിരുന്നു ട്രംപിൻ്റെ അന്ത്യശാസനം. ആ സമയപരിധി അവസാനിക്കാറായതോടെയാണ് ട്രംപിന്റെ ഭീക്ഷണി.

Related Stories

latest news


Most Popular