13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തില്‍ ആണെന്നും ഇറാൻ സേനയുടെ അനുമതി കൂടാതെ ആ വഴി ഒരൊറ്റ കപ്പലിനും പോകാൻ കഴിയില്ലെന്നും സൈന്യത്തിന്റെ വക്താവ് മുഹമ്മദ് അക്ര്മിനിയ

ശത്രുക്കള്‍ക്കും സുഹൃദ് രാജ്യങ്ങള്‍ക്കും ഇത് ഒന്നുപോലെ ബാധകമാണെന്നു അദ്ദേഹം പറഞ്ഞു.

"ഹോർമുസ് നിയന്ത്രിക്കുക എന്നത് ഇറാന്റെ ജന്മസിദ്ധമായ അവകാശമാണ്," വക്താവ് പറഞ്ഞു. "വർഷങ്ങളായി ആ അവകാശം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു മാത്രം.

"പടിഞ്ഞാറു ഐ ആർ ജി സിയും കിഴക്കു കരസേനയും ഹോർമുസ് നിയന്ത്രിക്കുന്നുണ്ട്. ശത്രു ആയാലും മിത്രം ആയാലും ഒരു കപ്പലിനും അവരുടെ അനുമതി കൂടാതെ ആ വഴി പോകാൻ കഴിയില്ല."

ഹോർമുസ് കടക്കാൻ അനുമതി അഭ്യർഥിച്ചു നിരവധി രാജ്യങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നു വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഹമീദ് ഗൻബാരി പറഞ്ഞു.

പേർഷ്യൻ ഗള്‍ഫിലും ഹോർമുസിലും പുതിയൊരു അധ്യായം എഴുതി ഇറാൻ അതിന്റെ നിയന്ത്രണത്തിനു നിയമപരമായ ചട്ടക്കൂട്ട് തയാറാക്കിയെന്നു പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും ഇത് ആശ്വാസം പകരും.

Related Stories

latest news


Most Popular