13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഹോർമുസ് കടലിടുക്ക് സംഘർഷം: ഇറാനെതിരെ നീക്കം നിർത്താൻ തയ്യാറെന്ന് ട്രംപ്*

ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം അദ്ദേഹം സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിനുനേരെ ആക്രമണം ഉണ്ടായി.

കുവൈത്ത് എണ്ണക്കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പലിലെ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന 'അൽ സാൽമി' എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ ഇറാനിയൻ സൈന്യം ആക്രമണം നടത്തിയതായി കുവൈത്ത് അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലിൽ പൂർണമായും എണ്ണ നിറച്ചിരിക്കുന്നതിനാൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.

Related Stories

latest news


Most Popular