13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ദുബായിൽ മിനിബസ്-ട്രക്ക് കൂട്ടിയിടി: 8 മരണം, മരിച്ചവരിൽ 6 ഇന്ത്യക്കാർ; നിരവധി പേർക്ക് പരിക്ക്

ദുബായ് എമിറേറ്റ്സ് റോഡിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയും ഒരാൾ ശ്രീലങ്ക സ്വദേശിയുമാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. 

ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന മിനിബസ് റോഡിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഹൈദരാബാദ് സ്വദേശികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. 

പ്രാഥമിക അന്വേഷണത്തിൽ ട്രക്ക് സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയതായും, സുരക്ഷിത അകലം പാലിക്കാതിരുന്നതിനാൽ മിനിബസ് ഡ്രൈവർക്ക് സമയത്ത് വാഹനം നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. 
അപകടത്തെ തുടർന്ന് എമിറേറ്റ്സ് റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് സ്ഥിതി സാധാരണ നിലയിലാക്കി.

Related Stories

latest news


Most Popular