13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

വനിത സംവരണം  വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്റിലും നിയമസഭകളിലും 
വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്  മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ 
സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വനിത സംവരണത്തിൻ്റെ പേരിൽ മോഡി സ്ത്രീകളെ കബളിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. നിലവിലെ അംഗസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജെബി മേത്തർ എം.പി മുന്നറിയിപ്പു നൽകി. 
കെ.പി.സി.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കെ.പിസി സി ജനറൽ സെക്രട്ടറി ആർ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗായത്രി വി നായർ, സംസ്ഥാന ഭാരവാഹികളായ 
അനിത. എൽ ,ബിന്ദു ചന്ദ്രൻ, ഷാമില ബീഗം, ദീപ അനിൽ, ഷെമി ഷംനാദ്, ഗ്ലാഡിസ് അലക്സ്‌ ജില്ലാ പ്രസിഡന്റുമാരായ ഫെബ സുദർശൻ, ബബിത ജയൻ, ബെറ്റി ടോജോ, സുനീല സിബി, നിർമല ടി, സിന്ധു രാധാകൃഷ്ണൻ, ഷഹർബാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related Stories

latest news


Most Popular