13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം*

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇപ്പോഴും നിശബ്ദത പാലിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിച്ചു. വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ സിക്കറിൽ നീറ്റ് എഴുതിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് കാരണം പരീക്ഷ റദ്ദാക്കിയതിലള്ള മനോവിഷമം ആണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. നീറ്റ് പരീക്ഷ എഴുതിയ പ്രദീപ് മേഘ് വാൾ ആണ് ജീവനൊടുക്കിയത്. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ കേന്ദ്രത്തെ വിമർശിച്ച രാഹുൽ ഗാന്ധി വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് കുറ്റപ്പെടുത്തി. വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നീറ്റ് പരീക്ഷ റദ്ദാക്കിയിട്ട്, ദിവസങ്ങൾ പിന്നിട്ടിട്ടും മോദി പ്രതികരിക്കാത്തതിലാണ് രാഹുൽ ചോദ്യം ഉയർത്തിയത്.

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസർക്കാരും എൻ ടി എയും. ചോദ്യപേപ്പർ തയ്യാറാക്കൻ ദേശീയ പരീക്ഷ ഏജൻസി നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പിവി കുൽക്കർണി, ബയോളജി അധ്യാപിക മനീഷാ ഗുരുനാഥ് എന്നിവർ പിടിയിലായതോടെ കള്ളൻ എൻ ടി എക്കുള്ളിലാണെന്ന് വ്യക്തമായിരിക്കുകയാണ്. സുവോളജി ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണ് ഈ അധ്യാപിക. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് സി ബി ഐ വ്യക്തമാക്കുന്നു. പാനലിലുള്ള അധ്യാപകരുടെ അറസ്റ്റ് എൻ ടി എയുടെ സംവിധാനങ്ങളെ തന്നെയാണ് ചോദ്യമുനയിൽ നിർത്തിയിരിക്കുയാണ്. എൻ ടി എയിലെ ചില ഉന്നതരിലേക്കും അന്വേഷണം നീളുന്നു എന്നാണ് വിവരം. കേരളം അടക്കം മറ്റ് ഏഴ് സംസ്ഥാനങ്ങളിലേക്കും ചോർച്ചയുടെ കണ്ണികൾ നീങ്ങുകയാണ്. ചോദ്യങ്ങൾ പരിഭാഷപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ചില കോച്ചിംഗ് സെന്ററുകളും സി ബി ഐ റഡാറിലുണ്ട്. കേരളത്തിൽ പത്തനംതിട്ടയിൽ ചില കേന്ദ്രങ്ങളിലും സംസ്ഥാന ഇൻറിലജൻസിന്റെ അടക്കം പരിശോധന നടന്നിട്ടുണ്ട്. വിവാദത്തിനിടെ എൻ ടി എയിലേക്ക് നാല് ഉദ്യോഗസ്ഥരെ കൂടി കേന്ദ്രം നിയമിച്ചു. രണ്ട് ജോയിന്‍റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്‍റ് ഡയറക്ടർമാരെയും നിയമിച്ചത് ഘടനപരമായ മാറ്റത്തിന്റെ ഭാഗമായിട്ട് എന്നാണ് വിവരം.

Related Stories

latest news


Most Popular