13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ കടുത്ത നടപടി സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ ടാസ്മാക് ഷോപ്പുകൾ അടക്കും; ജീവനക്കാർ പ്രതിസന്ധിയിൽ*

സുല്‍ത്താന്‍ബത്തേരി: തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന തമിഴ്നാടു സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന് (ടാസ്മാക്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി പൂട്ടാന്‍ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടതിന് പിന്നാലെ ആശങ്കയിലായി ഷോപ്പുകളിലെ ജീവനക്കാര്‍.

717 മദ്യശാലകള്‍ ഒരുമിച്ച്‌ അടക്കുന്നതോടെ 24 വര്‍ഷമായി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു ഷോപ്പുകളിലെത്തി ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോഴും 12500 രൂപ മാത്രമാണ് ഭൂരിപക്ഷം ജീവനക്കാരുടെയും മാസവേതനം. അതായത് ദിവസം 416 രൂപ. ഈ കൂലിയും വാങ്ങി ദൂരസ്ഥലങ്ങളില്‍ പോയി രാത്രി വരെ ജോലി ചെയ്യുന്നത് എങ്ങനെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

മദ്യവില്‍പ്പനശാലകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങളോ ആരാധനാലയങ്ങളോ ഉണ്ടെങ്കില്‍ അത്തരം ഷോപ്പുകള്‍ക്കെല്ലാം താഴിടണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് വിജയ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആദ്യഘട്ടമെന്നോണമാണ് 717 ഷോപ്പുകള്‍ പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് അധികൃതരുടെ കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. പരിശോധനയില്‍ കണ്ടെത്തിയ 717 ഷോപ്പുകളില്‍ 276 എണ്ണം ആരാധനാലയങ്ങള്‍ക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് പരിസരത്തുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അടക്കുന്ന ഷോപ്പുകളിലെ സ്റ്റോക്ക് എടുത്ത് ഇവിടെയുള്ള മദ്യം മറ്റു ഷോപ്പുകളിലേക്ക് മാറ്റുന്നതിനും മറ്റും സമയമെടുക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.


കേരളത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടിലെ മദ്യഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് തുച്ഛമായ വാടക. ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ ഇന്നത്തെ നിലയില്‍ രണ്ട് മുറികള്‍ക്ക് 15000 രൂപയെങ്കിലും വാടക നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് പരിധികളിലെ ഷോപ്പിന് അനുവദിക്കുന്നത് 5600 ഉം നഗരസഭ മേഖലകളില്‍ 6600 ഉം രൂപ മാത്രമാണെന്ന് ജീവനക്കാര്‍ പറയുന്നു. ബാക്കി വരുന്ന തുക ജീവനക്കാര്‍ മദ്യം പാക്ക് ചെയ്ത് വരുന്ന കാര്‍ഡ് ബോര്‍ട്ട് പെട്ടികളും മറ്റും വിറ്റ് സംഘടിപ്പിക്കുകയാണെന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യഷാപ്പ് ജീവനക്കാരന്‍ പറഞ്ഞു.

ഗൂഢല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലുള്ള ഏഴ് ഷോപ്പുകള്‍ അടക്കം ആകെ 27 ഷോപ്പുകളായിരിക്കും നീലഗിരി ജില്ലയില്‍ ആദ്യഘട്ടത്തില്‍ അടക്കുക. ചേരമ്പാടി, താളൂര്‍, പന്തല്ലൂര്‍ ടൗണിലെ  ബസ് സ്റ്റോപ്പിനടുത്ത ഷോപ്പ്, ഗൂഢല്ലൂര്‍ ടൗണിലെ നാല് ഷോപ്പുകള്‍ തുടങ്ങിയവക്കാണ് താഴ് വീഴുക.

Related Stories

latest news


Most Popular