13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*തമിഴ്നാട് വികസനത്തിന് കേന്ദ്രവുമായി നേരിട്ടുള്ള ചർച്ചക്ക് മുഖ്യമന്ത്രി വിജയ്; മന്ത്രിസഭാ വകുപ്പുകളും പ്രഖ്യാപിച്ചു*

ചെന്നൈ: തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്യുടെ പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും അതിവേഗം നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് വ്യക്തമാകുന്നത്. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

അതേസമയം ഇന്ന് തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ്ക്ക് തന്നെയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും വിജയ് കൈവശം വയ്ക്കും. മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ആണ് തമിഴ്നാട്ടിലെ ധനമന്ത്രി. മന്ത്രിസഭയിൽ രണ്ടാമൻ ആയ ‌ബുസി ആനന്ദിന് - ഗ്രാമവികസനം, ജലവിഭവ വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. മൂന്നാമനായ ആധവ് അർജുനയ്ക്ക് - പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളും നൽകി. 29 കാരി എസ് കീർത്തന - സുപ്രധാനമായ വ്യവസായ വകുപ്പിന്റെ മന്ത്രി ആകും. ഐ ഐർ എസ് വിട്ട് രാഷ്‌ടീയതിൽ എത്തിയ അരുൺ രാജ്‌ ആണ് പുതിയ ആരോഗ്യമന്ത്രി. ദളിത്‌ നേതാവ് രാജ്‌മോഹൻ പൊതു വിദ്യാഭ്യാസവും പി ആർ ഡി വകുപ്പുകളുടെ ചുമതല വഹിക്കും. വിജയ്ക്ക് പുറമെ 9 മന്ത്രിമാർ ആണ് നിലവിൽ ഉള്ളത്. മന്ത്രിസഭ വികസനം വരുംദിവസങ്ങളിൽ ഉണ്ടാകുമോ എന്നത് കണ്ടറിയണം.

Related Stories

latest news


Most Popular