13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഭൂട്ടാന്‍ വഴിയുള്ള വാഹനക്കള്ളക്കടത്ത്: 15,000 വ്യാജ രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കണ്ടെത്തി, കോടികളുടെ നികുതി വെട്ടിപ്പ് പുറത്തായി*

എറണാകുളം: ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു. ഭൂട്ടാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ സംയുക്ത യോഗം ചേര്‍ന്നു. സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷന്‍ നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. വിരലില്‍ എണ്ണാവുന്ന വാഹനങ്ങളില്‍ തുടങ്ങിയ അന്വേഷണം 15,000 വാഹനങ്ങളാണ് എത്തി നിൽക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിര്‍ണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിര് പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറെക്കുറെ എല്ലാ വാഹനങ്ങളും വ്യാജമായി രജിസ്റ്റര്‍ ചെയ്തതത്. അസമില്‍ മാത്രം 464 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത്. 

കാറുകളും സൂപ്പര്‍ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇൻഡോ ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറില്‍ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കുവച്ചു. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള കര്‍ശന നടപടികളും ചര്‍ച്ച ചെയ്തു. ഭൂട്ടാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരാണ് മൂന്നാറിലെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.

Related Stories

latest news


Most Popular