21 Jun 2026
Sunday
LATEST NEWS
ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് അനാവശ്യം; സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ... നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു... മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം... വായന മാസാചരണത്തിന് തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിച്ചു-ജോഷി ഫിലിപ്പ്... കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു...

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ജൂലൈ ഒന്‍പതിന്

യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര തീയതി പ്രഖ്യാപിച്ചു. 

സംസ്‌കാരം ജൂലൈ ഒന്‍പതിന് നടക്കും. ജന്മനാടായ മഷ്ഹദിലാണ് സംസ്‌കാരം നടക്കുക. ചടങ്ങുകള്‍ ജൂലൈ നാലിന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഖമനയി കൊല്ലപ്പെട്ട് 106 ാം ദിവസമാണ് ഇറാന്‍ ഭരണകൂടം അദ്ദേഹത്തിന്റെ സംസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ട് ഇറാനെ നയിച്ച ഖമനയി ഫെബ്രുവരി 28നാണ് അമേരിക്കന്‍ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലായി ഏപ്രില്‍ മാസമാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുന്നത്. 

എന്നാല്‍ യുദ്ധം കാരണം ചടങ്ങ് മാറ്റിവെയ്ക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സംസ്‌കാരത്തിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ ചടങ്ങ് നടത്താന്‍ വേണ്ടിയുള്ള സാഹചര്യം ഒരുക്കുന്ന ശ്രമത്തിലായിരുന്നു ഇറാന്‍. ഇതിനായി നേരത്തെ തന്നെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ വന്നിരുന്നു. 

ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് സംസ്‌കാര ചടങ്ങ് ഭരണകൂടം നീട്ടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

മാര്‍ച്ച് മാസത്തിലും ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ യുഎസ്, ഇസ്രയേല്‍ ആക്രമങ്ങള്‍ ശക്തമായതോടെ സംസ്‌കാര ചടങ്ങിനുള്ള പ്രാരംഭ പദ്ധതികള്‍ ഇറാന്‍ ഉപേക്ഷിച്ചിരുന്നു.

Related Stories

latest news


Most Popular