19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും ഒരുമിച്ച്‌ പങ്കെടുത്ത ഉച്ചഭക്ഷണ വേളയിലായിരുന്നു ട്രംപ് മോദിയെ പ്രശംസകൊണ്ട് മൂടിയത്.

പ്രധാനമന്ത്രി മോദി അതീവ ശാന്തനും ഗൗരവക്കാരനും അസാധാരണമായ ആത്മവിശ്വാസമുള്ളയാളുമാണെന്ന് ട്രംപ് പറഞ്ഞു. 'കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം. എന്നാല്‍ ഞാന്‍ അങ്ങനെയല്ല, അദ്ദേഹത്തെ നോക്കൂ' എന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടായി ട്രംപ് പറയുകയുണ്ടായി.

മോദിയെപ്പോലെയാകാന്‍ തനിക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ ഇതിനകം പല നല്ല കാര്യങ്ങളും സംഭവിച്ചതായി ട്രംപും വ്യക്തമാക്കി. 16 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കാണുന്നത്. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണിലായിരുന്നു ഇവരുടെ അവസാന കൂടിക്കാഴ്ച. ഉച്ചകോടി ഹാളില്‍ വെച്ച്‌ പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. എന്നാല്‍ ഇരുവരും ഔപചാരികമായ ഹസ്തദാനത്തില്‍ ഒതുക്കിയതും പരസ്പരം ആലിംഗനം ചെയ്യാതിരുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Related Stories

latest news


Most Popular