21 Jun 2026
Sunday
LATEST NEWS
ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് അനാവശ്യം; സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ... നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു... മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം... വായന മാസാചരണത്തിന് തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിച്ചു-ജോഷി ഫിലിപ്പ്... കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു...

വായന മാസാചരണത്തിന് തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിച്ചു-ജോഷി ഫിലിപ്പ്

കോട്ടയം: പുസ്തകങ്ങളുടെ കൂട്ടുകാരാകാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്ത് വായന മാസാചരണത്തിന് തുടക്കം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വായനമാസാചാരണത്തിന്റെ
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് നിർവഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ബോധത്തെ ഉയർന്ന തലത്തിൽ എത്തിച്ചത് പി.എൻ. പണിക്കർ ആരംഭിച്ച ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന നിലയിൽ ഗ്രന്ഥശാലകൾ കേരള സമൂഹത്തിന്റെ വളർച്ചയ്ക്ക് ചരിത്രപരമായ നേതൃത്വമാണ് നൽകിയത്.  സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ മുന്നേറ്റം സൃഷ്ടിക്കാൻ  ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക  എന്ന പി.എൻ. പണിക്കരുടെ സന്ദേശം  എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകി. ജാതിമത ഭേദങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാനും സാംസ്‌കാരികമായി ഉയരാനും  കേരള സമൂഹത്തിന് കഴിഞ്ഞതിനു പിന്നിൽ വായനയിലൂടെ സ്വാംശീകരിച്ച മൂല്യങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അവർ പറഞ്ഞു. വായനയിലൂടെ ആർജ്ജിച്ചെടുക്കുന്ന സംസ്‌കാരം സമൂഹത്തെത്തന്നെ മാറ്റിയെടുക്കുമെന്നും രേഖ കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗം ഡി.പി.എം ഇ.എസ്. ഉഷാദേവി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ  ജില്ലാ സെക്രട്ടറി ബി. രാജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്,  മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജയിൻ, മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. മേരി, വിദ്യാർഥിനി അബിഗേൽ സൂസൻ ടോം എന്നിവർ പ്രസംഗിച്ചു.  

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ,  ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ  പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ്  പരിപാടികൾ 

Related Stories

latest news


Most Popular