21 Jun 2026
Sunday
LATEST NEWS
ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് അനാവശ്യം; സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ... നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു... മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം... വായന മാസാചരണത്തിന് തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിച്ചു-ജോഷി ഫിലിപ്പ്... കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു...

നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

കോട്ടയം: ഞായറാഴ്ച (ജൂൺ 21)  നീറ്റ്-യുജി പരീക്ഷ നടക്കുന്ന  ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. 

കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടവാതൂര്‍ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയ, പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച വൈകിട്ട് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.

വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനുള്ള സൗകര്യം, ക്ലാസ് മുറികളിലെ ക്രമീകരണങ്ങള്‍, കുടിവെള്ള സൗകര്യം, വൈദ്യസഹായത്തിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി. ഞായറാഴ്ച രാവിലെ മുതല്‍ നഗരത്തിലുള്‍പ്പെടെയുള്ള റോഡുകളില്‍ ഗതാഗത തടസ്സങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്‍കി. 

ജില്ലയില്‍ 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഇവിടങ്ങളില്‍ പോലീസിനു പുറമേ സി.ആര്‍.പി.എഫ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നീ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. 

ബാങ്കുകളില്‍  സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ അതീവ സുരക്ഷയോടെ ഞായറാഴ്ച രാവിലെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.15 വരെയാണ് പരീക്ഷ.

എ.ഡി.എം സോളി ആന്റണി,കോട്ടയം ആര്‍.ഡി.ഒ. നിജു കുര്യന്‍, തഹസീല്‍ദാര്‍ കെ.എസ് സതീശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ടിപ്‌സണ്‍ തോമസ്, ഹൊസൂര്‍ ശിരസ്തദാര്‍ പി.വി. ജയേഷ്, നീറ്റ് പരീക്ഷയുടെ സിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോളി വിന്‍സന്റ് എന്നിവരുംകളക്ടറോടൊപ്പമുണ്ടായിരുന്നു.


Related Stories

latest news


Most Popular