19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി

മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ഇത്തരത്തിൽ ഗുരുതര പിഴവുണ്ടായത്. 

ഇതുമായി ബന്ധപ്പെട്ട് തെറ്റ് സമ്മതിച്ചിരിക്കുകയാണ് പി.എസ്.സി. എവിടെയാണ് പിഴവ് വന്നത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റുപറ്റിയെന്ന് പി.എസ്.സി. സമ്മതിച്ചു. ഈ തെറ്റ് തിരുത്തിയെന്നും പി.എസ്.സി. ചൂണ്ടിക്കാട്ടി.

മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി. ബുള്ളറ്റിന്റെ സമകാലികം വിഭാഗത്തിലാണ് ഗുരുതര പിഴവുണ്ടായത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ് 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പഠനസഹായ പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് വിവാദമായിരുന്നു. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ഉയർത്തിക്കാട്ടുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

Related Stories

latest news


Most Popular