13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?; വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?. തലതല്ലിപ്പൊളിക്കുന്നവര്‍ക്ക് വേണ്ടി വോട്ടു പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

ജംഗിള്‍ രാജും അഴിമതിയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടികളുടെ ഗ്രൂപ്പാണ് ഇന്ത്യാ മുന്നണി. സ്വന്തം കുടുംബാധിപത്യത്തെയും അഴിമതിയുടെ രാഷ്ട്രീയത്തെയും രക്ഷിക്കാന്‍ മാത്രമാണ് അവര്‍ ഒന്നിച്ചതെന്നും ഷെഹ്‌സാദ് ആരോപിച്ചു. രാജ്യത്തെക്കുറിച്ച് പൊതുവായ ദൗത്യവും കാഴ്ചപ്പാടും ഇല്ലാത്തതിനാലാണ് റാലിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

എന്ത് തരത്തിലുള്ള സഖ്യമാണ് ഇത് ? റാഞ്ചിയിലെ ഇന്ത്യന്‍ സഖ്യത്തിന്റെ സംയുക്ത പൊതുറാലിയില്‍, കസേരകളും മേശകളും സ്റ്റൂളുകളും ലാത്തികളും പ്രവര്‍ത്തകര്‍ പരസ്പരം എറിയുകയായിരുന്നു. ഇന്ന് അവര്‍ പരസ്പരം തല തകര്‍ക്കുന്നു. അബദ്ധത്തിലെങ്ങാനും അവര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് തന്നെ തല്ലിത്തകര്‍ക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഷെഹ്‌സാദ് പൂനെവാല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Related Stories

latest news


Most Popular