13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഇരട്ടച്ചങ്കായി പാലക്കാടും ചേലക്കരയും; ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ്ങിൽ‌ വർധന

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടും ചേലക്കരയിലും സമാനമായ പോളിങ്. ഇരു നിയമസഭാ മണ്ഡലത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനത്തിൽ താഴെ വോട്ടിന്റെ വർധനയുണ്ട്. എന്നാൽ രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം നാലര ശതമാനം വോട്ടു കുറവാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. 70.51 ശതമാനം വോട്ടർമാർ ബൂത്തിലെത്തി. ആകെയുള്ള 1,94,704 വോട്ടർമാരിൽ 1,37,286 പേരാണു വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറവാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ചതാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 75.27% പോളിങ് രേഖപ്പെടുത്തി. ലോക്സഭയിൽ 69.96% പോളിങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിൽ 1.42 ലക്ഷം പേരാണു വോട്ടു ചെയ്തത്. ലോകസ്ഭയിൽ 9,000 കുറഞ്ഞ് 1.33 വോട്ടർമാർ വോട്ടു ചെയ്തു. 

പാലക്കാട് 

2024 (ഉപതിരഞ്ഞെടുപ്പ്)

∙ആകെ വോട്ട്: 1,94,704 

∙പോൾ ചെയ്തത്: 1,37,286 

∙പോളിങ്: 70.51%

2024 (ലോക്സഭ)

∙ആകെ വോട്ട്: 1,90,008

∙പോൾ ചെയ്തത്: 1,32,927

∙പോളിങ്: 69.96%

2021 (നിയമസഭ)

∙ആകെ വോട്ട്: 1,88,789

∙പോൾ ചെയ്തത്: 1,42,104

∙പോളിങ്: 75.27%

ചേലക്കര

2024 (ഉപതിരഞ്ഞെടുപ്പ്)

∙ആകെ വോട്ട്: 2,13,103

∙പോൾ ചെയ്തത്: 1,55,075

∙പോളിങ്: 72.77%

2024 (ലോക്സഭ)

∙ആകെ വോട്ട്: 2,02,283

∙പോൾ ചെയ്തത്: 1,46,503

∙പോളിങ്: 72.42%

2021 (നിയമസഭ)

∙ആകെ വോട്ട്: 1,98,392

∙പോൾ ചെയ്തത്: 1,53,315

∙പോളിങ്: 77.28%

Related Stories

latest news


Most Popular