13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ചെയർമാൻ തർക്കത്തിൽ എംഎസ്എഫുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം കെഎസ്‌യുവിന് നിര്‍ദേശം; കോണ്‍ഗ്രസ്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എംഎസ്എഫുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കെഎസ്‌യുവിനോട് നിര്‍ദേശിച്ച് കോണ്‍ഗ്രസ്. യുഡിഎഫില്‍ വിള്ളല്‍ വീഴരുതെന്നാണ് കെഎസ്‌യുവിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതൃത്വം നടത്തിയ അനുനയനീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയിരുന്നു. കെഎസ്‌യു പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിക്കുകയായിരുന്നു. പരാജയപ്പെട്ടതോടെയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് സണ്ണി ജോസഫ് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് നല്‍കിയത്. നാളെ കെഎസ്‌യു അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. അന്തിമ തീരുമാനം നാളെയുണ്ടാകും.

ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എംഎസ്എഫിന് നല്‍കാമെന്ന മുന്‍ധാരണ കെഎസ്‌യു നേതൃത്വം ലംഘിച്ചെന്നാണ് എംഎസ്എഫ് ആരോപണം. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചെയര്‍മാന്‍ പദവി കെഎസ്‌യുവിനെന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നാണ് കെഎസ്‌യു നേതാക്കളുടെ വാദം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യുഡിഎസ്എഫ് യൂണിയന്‍ തിരിച്ചുപിടിച്ചപ്പോള്‍ 262 യുയുസിമാരില്‍ 41 യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടതെന്നുമാണ് എംഎസ്എഫ് നേതാക്കള്‍ പറയുന്നത്.

Related Stories

latest news


Most Popular