13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പോളിങ് കുറഞ്ഞു, 5 ലക്ഷം ഭൂരിപക്ഷം ലഭിക്കില്ല': ബൂത്തു കണക്കുകളിൽ പ്രതീക്ഷവച്ച് യുഡിഎഫ്

കൽപറ്റ∙ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിൽ 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിൽ യുഡിഎഫ്. ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവസാന വിലയിരുത്തൽ. 5 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പോളിങ് കുറഞ്ഞതോടെ 5 ലക്ഷം ലഭിക്കില്ലെന്ന് ഉറപ്പായി. കാര്യമായി പ്രചാരണം നടത്താതെ എൽഡിഎഫും എൻഡിഎയും മത്സരത്തിൽ നിന്നു പിൻവലിഞ്ഞു നിന്നതും പോളിങ് കുറയാൻ കാരണമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്നാണ് താഴെത്തട്ടിൽ നിന്നു ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം ഭൂരിപക്ഷം എന്ന അന്തിമ നിഗമനത്തിൽ യുഡിഎഫ് എത്തിച്ചേർന്നത്. 6 മാസത്തെ ഇടവേളയില്‍ നടന്ന തിരഞ്ഞെടുപ്പിൽ വയനാട്ടിലെ പോളിങ്ങില്‍ 8 ശതമാനത്തോളം കുറവാണുണ്ടായത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിൽപരം ഭൂരിപക്ഷം ലഭിച്ചപ്പോൾ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്. കഴിഞ്ഞ തവണ 73.57%. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പോളിങ് 64.72 ശതമാനമായി ഇടിഞ്ഞു. അതോടെ പ്രിയങ്കയുടെ 5 ലക്ഷം ഭൂരിപക്ഷം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. എൽഡിഎഫിനും എൻഡിഎയ്ക്കും പരമ്പരാഗത വോട്ടുകൾ മാത്രമേ ലഭിക്കാൻ ഇടയുള്ളുവെന്നും അതിനാൽ പ്രിയങ്കയ്ക്ക് 4 ലക്ഷം ഭൂരിപക്ഷം കടക്കാനാകുമെന്നുമാണ് പ്രതീക്ഷ.

പ്രിയങ്കയ്ക്ക് എളുപ്പത്തിൽ ജയിക്കാനാകില്ലെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. പ്രിയങ്ക ജയിച്ചാലും ചെറിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് നേതൃത്വം പറയുന്നു. പോളിങ് കുറഞ്ഞതോടെ യുഡിഎഫ് പറയുന്ന ലക്ഷങ്ങളൊന്നും കിട്ടാൻ പോകുന്നില്ലെന്നുമാണ് മുന്നണിയുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന പ്രചാരണവും അവസാന ഘട്ടത്തിലുണ്ടായ മുനമ്പം വഖഫ് പ്രശ്നവും സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നാണ് എൻഡിഎ കണക്കുകൂട്ടല്‍. പ്രിയങ്കയ്ക്ക് അനായാസ ജയമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

Related Stories

latest news


Most Popular